Go First: 1,499 രൂപയിൽ ആരംഭിക്കുന്ന മൺസൂൺ ഓഫർ അവതരിപ്പിച്ച് ഗോ ഫസ്റ്റ്

Published : Jul 09, 2022, 03:20 PM IST
Go First:  1,499 രൂപയിൽ ആരംഭിക്കുന്ന മൺസൂൺ ഓഫർ അവതരിപ്പിച്ച് ഗോ ഫസ്റ്റ്

Synopsis

ഗോ ഫസ്റ്റിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഓഫർ ബുക്കിംഗ് ആരംഭിച്ചു. ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ഓഫർ ബാധകം

ദില്ലി : മൺസൂൺ സെയിൽ അവതരിപ്പിച്ച് ഗോ ഫസ്റ്റ് (Go First) എയർലൈൻ. 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ പ്രത്യേക മൺസൂൺ കിഴിവാണ് ഗോ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഈ ഓഫർ ലഭ്യമാകും. ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ഓഫർ ബാധകം. ജൂലൈ 7 മുതൽ ഓഫർ പ്രകാരമുള്ള ബുക്കിംഗ്  ആരംഭിച്ചു കഴിഞ്ഞു.  ഈ വർഷം ജൂലൈ 26 മുതൽ 2023 മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ് കിഴിവുണ്ടാകുക. ഓഫർ ബുക്കിംഗ് ജൂലൈ 10 വരെ ലഭ്യമാകും.

ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് എയർലൈൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കിഴിവ് ലഭിക്കുന്ന ടിക്കെറ്റുകൾക്ക് ഒരു സാധാരണ ബാഗേജ് അലവൻസ് ഉണ്ടെന്ന്  ഗോ ഫസ്റ്റ് വ്യക്തമാക്കി.  അതേസമയം ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഓഫർ ലഭിക്കില്ല, മാത്രമല്ല കുട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഓഫർ ലഭ്യമാകില്ല. ഓഫർ ആരംഭിക്കുന്നതിനു മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും കിഴിവ് ലഭിക്കാ എന്ന്  ഗോ ഫസ്റ്റ് അറിയിച്ചു. 
 
അടിസ്ഥാന നിരക്കിൽ മാത്രം ആയിരിക്കും കിഴിവ് ലഭിക്കുക. മറ്റ് ചാർജുകളൊന്നും തന്നെ കിഴിവിൽ ഉൾപ്പെടുന്നതായിരിക്കില്ല. കൂടാതെ  ടിക്കറ്റുകൾ കൈമാറ്റം ചെയ്യാനാകില്ല എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 
 ചൊവ്വ, ബുധൻ ദിവസങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിവിധ ഓഫറുകൾ ലഭ്യമാകുന്ന 'ചൊവ്വ-വെഡ് ഫ്ലൈയിംഗ് ഓഫർ' അടുത്തിടെ ഗോ ഫസ്റ്റ് അവതരിപ്പിച്ചിരുന്നു.
 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും