Gold Price Today : കേരളത്തിൽ ജ്വല്ലറി തർക്കം: സ്വർണവില കുറച്ച് പോര്; 24 മണിക്കൂറിനിടെ 1040 രൂപ കുറഞ്ഞു

Published : Feb 16, 2022, 01:25 PM ISTUpdated : Feb 16, 2022, 03:06 PM IST
Gold Price Today : കേരളത്തിൽ ജ്വല്ലറി തർക്കം: സ്വർണവില കുറച്ച് പോര്; 24 മണിക്കൂറിനിടെ 1040 രൂപ കുറഞ്ഞു

Synopsis

ഇന്ന് മാത്രം 130 രൂപയാണ് 22 കാരറ്റ് സ്വർണത്തിന് ഗ്രാം വിലയിൽ കുറഞ്ഞത്. പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലത്തെ സ്വർണ വില (Gold Price Today) ഉച്ചയായപ്പോഴേക്ക് വീണ്ടും കുറഞ്ഞു. എന്നാൽ എല്ലാ ജ്വല്ലറികളും വില കുറച്ചിട്ടില്ല. ഇന്ന് രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിപണനം നടന്നത്. എന്നാൽ ഉച്ചയായപ്പോഴേക്കും മലബാർ ഗോൾഡ് (Malabar Gold), ജോസ്കോ ജ്വല്ലറികളിൽ (Josco Jewellers) 4550 രൂപയ്ക്കാണ് സ്വർണത്തിന്റെ വിപണനം. ഇതോടെ 70 രൂപ കൂടി സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ കുറഞ്ഞു.

ഇന്ന് മാത്രം 130 രൂപയാണ് 22 കാരറ്റ് സ്വർണത്തിന് ഗ്രാം വിലയിൽ കുറഞ്ഞത്. പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായി. മലബാർ, ജോസ്കോ തുടങ്ങിയ ജ്വല്ലറികളിൽ ഇന്ന് സ്വർണ വില 4550 രൂപയിലാണ് വിപണനം നടക്കുന്നത്. അതേസമയം അസോസിയേഷൻ നിശ്ചയിച്ച വില ഗ്രാമിന് 4620 രൂപയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ നേതാവ് അബ്ദുൾ നാസർ പറഞ്ഞു.

'ജ്വല്ലറികൾ തമ്മിൽ ചില തർക്കങ്ങളുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ജ്വല്ലറി പഴയ സ്വർണത്തിന് ഉയർന്ന വില കൊടുത്ത് ഉപഭോക്താക്കളിൽ നിന്ന് സ്വർണം വാങ്ങുമെന്ന് അറിയിച്ചിരുന്നു. ഈ വിഷയം മറ്റ് ജ്വല്ലറി ഉടമകൾക്കിടയിൽ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വില ചില ജ്വല്ലറികൾ കുറച്ചിരിക്കുന്നത്. ഇന്നത്തെ ബോർഡ് റേറ്റ് 4620 രൂപയാണ്. നഷ്ടം സഹിച്ചാണ് ഇന്ന് വില കുറച്ച ജ്വല്ലറികൾ സ്വർണം വിൽക്കുന്നത്,'- അദ്ദേഹം വ്യക്തമാക്കി.

വില കുറച്ചതിനെ കുറിച്ച് ജ്വല്ലറികളിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. എന്നാൽ തങ്ങളുടെ ജ്വല്ലറികളിൽ ഇവർ കുറഞ്ഞ വിലയാണ് സ്വർണത്തിന് ഈടാക്കുന്നത്. 'രാവിലെ 4620 രൂപയാണ് സ്വർണത്തിന് ഈടാക്കിയിരുന്നത്. എന്നാൽ പിന്നീട് വില 4550 ആക്കാൻ നിർദ്ദേശം ലഭിച്ചു. ഇതേ തുടർന്ന് വില കുറക്കുകയായിരുന്നു,' - ജോസ്കോ ജ്വല്ലറിയുടെ തിരുവനന്തപുരത്തെ ജീവനക്കാരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ രാവിലെ പവന് 36960 രൂപയാണ്. 4550 രൂപ ഗ്രാമിന് വിലയീടാക്കുന്ന ജ്വല്ലറികളിൽ പവന് ഇന്ന് പവന് വില 36400 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3820 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഗ്രാമിന് 3865 രൂപയും പവന് 309200 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 30560 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ