കേരളത്തില്‍ സ്വര്‍ണവില താഴുന്നു, വിപണിയിലെ സമ്മര്‍ദ്ദം കുറയുന്നു

Published : Jan 29, 2020, 12:11 PM IST
കേരളത്തില്‍ സ്വര്‍ണവില താഴുന്നു, വിപണിയിലെ സമ്മര്‍ദ്ദം കുറയുന്നു

Synopsis

നുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 280 രൂപയും കുറഞ്ഞു. ഗ്രാമിന് 3,735 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 3,770 രൂപയായിരുന്നു നിരക്ക്, പവന്  30,160 രൂപയും. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,567.11 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 
 

PREV
click me!

Recommended Stories

ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു
കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം