Gold Price Today : പുതുവർഷത്തിലെ മൂന്നാം ദിനം സ്വർണ വില ഇടിഞ്ഞു

Published : Jan 03, 2022, 09:57 AM ISTUpdated : Jan 03, 2022, 10:03 AM IST
Gold Price Today : പുതുവർഷത്തിലെ മൂന്നാം ദിനം സ്വർണ വില ഇടിഞ്ഞു

Synopsis

ഇന്നത്തെ സ്വർണവില ഗ്രാമിന് 4525 രൂപയായി കുറഞ്ഞു. പവന് 36360 രൂപയായിരുന്നത് ഇതോടെ 36200 രൂപയായി

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. ഈ വർഷം ഇതുവരെ ഗ്രാമിന് 4545 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. ഇന്നത്തെ സ്വർണവില ഗ്രാമിന് 4525 രൂപയായി കുറഞ്ഞു. പവന് 36360 രൂപയായിരുന്നത് ഇതോടെ 36200 രൂപയായി. ജനുവരി ഒന്നിന് വില കൂടിയതിൽ പിന്നെ സ്വർണ വിലയിൽ ഇന്നലെയും മാറ്റമുണ്ടായിരുന്നില്ല. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4960 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 39680 രൂപ വരും. ഈ വിഭാഗത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇതേ വില തന്നെയായിരുന്നു. .

സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വർഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാൾ മാർക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയർച്ച താഴ്ച്ചകൾ നഷ്ടം വരുത്താത്ത  രീതിയിൽ ഉപയോഗിക്കുകയും ചെയ്യുകയാണ്  പ്രധാനം. സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര  നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് (Spot Exchange) തുടങ്ങിയ  മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും  ടെക്നോളജിയുടെയും സാധ്യതകൾ പരിപൂർണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില (Gold price today) ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ (Gold price) വർധനവും ഇടിവുമുണ്ടായി.

ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

PREV
click me!

Recommended Stories

സാധരണക്കാർക്കായി സെബിയുടെ നിർണായക നീക്കം; സാമൂഹിക സംരംഭങ്ങളിൽ ഇനി 1000 രൂപയ്ക്കും നിക്ഷേപിക്കാം
യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാര്‍ തയ്യാര്‍; ഇന്ത്യന്‍ വസ്ത്ര മേഖലയ്ക്ക് കനത്ത തിരിച്ചടി