പൊന്ന് പൊള്ളുന്നു: സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിന് അരികെ

Published : Dec 31, 2019, 11:15 AM IST
പൊന്ന് പൊള്ളുന്നു: സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിന് അരികെ

Synopsis

ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 

ഡിസംബര്‍ 28 ന് 29,000 ത്തിലേക്ക് ഉയര്‍ന്ന നിരക്ക് പിന്നീട് താഴ്ന്നിട്ടില്ല. ഡിസംബര്‍ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,522.72 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

മാഗിയിൽ പ്രാണികളെ കണ്ടെത്തിയെന്ന പ്രചാരണം: പ്രതികരിച്ച് നെസ്‌ലെ ഇന്ത്യ; 'ആധികാരികത ഉറപ്പാക്കാനായില്ല'
വരുന്നൂ ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; ഐഫോൺ 17 മുതൽ ഗൂഗിൾ പിക്സൽ 11 വരെ വമ്പൻ വിലക്കുറവിൽ