വൻ കുതിപ്പ്, കേരളത്തിലെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു

Published : Jul 08, 2020, 01:21 PM ISTUpdated : Jul 08, 2020, 01:22 PM IST
വൻ കുതിപ്പ്, കേരളത്തിലെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു

Synopsis

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,515 രൂപയായിരുന്നു നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ​ഗ്രാമിന് 25 രൂപയാണ് കൂടിയത്. പവന് 200 രൂപയും വർധിച്ചു. ​ഗ്രാമിന് 4,540 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,320 രൂപയും. 

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,515 രൂപയായിരുന്നു നിരക്ക്. പവന് 36,120 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1, 794 ഡോളറാണ് നിലവിലെ നിരക്ക്. 

ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയും. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 40,000 ത്തോളം രൂപ നൽകേണ്ടി വരും. 

PREV
click me!

Recommended Stories

സർക്കാരുമായുള്ള ചർച്ച പരാജയം; ബാങ്കിലേക്ക് ഓടണ്ട, നാളെ മുതൽ 3 ദിവസത്തേക്ക് ബാങ്ക് അടഞ്ഞു കിടക്കും
മോഷ്ടിച്ചത് അമേരിക്കൻ സാങ്കേതിക വിദ്യ! ചൈനീസ് ടെക് ഭീമന് വമ്പൻ തിരിച്ചടി, യു.എസിൽ വാവെയ്‌ക്കെതിരായ ക്രിമിനൽ വിചാരണ തുടങ്ങി