വിപ്രോയ്ക്ക് പുതിയ എംഡി വിദേശത്ത് നിന്നും തിയറി ഡെൽപോർടെ ചുമതലയേറ്റു

By Web TeamFirst Published Jul 7, 2020, 5:39 PM IST
Highlights

വിപ്രോയുടെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ മേധാവിയാണ് തിയറി ഡെൽപോർട്ടെ.

ദില്ലി: വിപ്രോ കമ്പനിയുടെ പുതിയ എംഡിയും സിഇഒയുമായി തിയറി ഡെൽപോർട്ടെ ചുമതലയേറ്റു. കൊവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ ഐടി കമ്പനികൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിപ്രോയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിപ്രോയുടെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ മേധാവിയാണ് തിയറി ഡെൽപോർട്ടെ. മുതിർന്ന ഉദ്യോഗസ്ഥരുമായി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തി കമ്പനിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ റിഷദ് പ്രേംജിയുമായി വളരെയേറെ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് സെക്ടറുകളിൽ വിപ്രോയ്ക്ക് മുന്നേറാൻ ഡെൽപോർട്ടെയ്ക്ക് സാധിക്കുമെന്നാണ് വിദഗ്‌ദ അഭിപ്രായം. കാപ്ജെമിനിയിൽ നിന്നാണ് അദ്ദേഹം വിപ്രോയിലേക്ക് എത്തിയത്. ഫ്രാൻസ് ഐടി രംഗത്തെ അനുഭവങ്ങൾ ഡെൽപോർട്ടെയിലൂടെ ഇന്ത്യൻ ഐടി രംഗത്തിന്റെ അന്താരാഷ്ട്ര വളർച്ചയ്ക്ക് ഉപകാരപ്പെടുത്താനാണ് വിപ്രോയുടെ ശ്രമം.

click me!