കേരളത്തില്‍ വീണ്ടും സ്വര്‍ണവില കൂടി

Published : Jun 24, 2019, 11:37 AM ISTUpdated : Oct 22, 2019, 11:33 AM IST
കേരളത്തില്‍ വീണ്ടും സ്വര്‍ണവില കൂടി

Synopsis

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 8.26 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,404.45 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,175 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 25,400 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂണ്‍ 22 ന് ഗ്രാമിന് 3,150 രൂപയും പവന് 25,200 രൂപയുമായിരുന്നു നിരക്ക്. ജൂണ്‍ 21 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍, ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വില താഴുകയായിരുന്നു.   

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 8.26 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,404.45 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

PREV
click me!

Recommended Stories

പെട്രോൾ, ഡീസൽ വില കൂടുമോ? സമ്മർദം ചെലുത്തി എണ്ണ കമ്പനികൾ; ആവശ്യം തല്‍ക്കാലം അംഗീകരിക്കാതെ കേന്ദ്ര സർക്കാർ
ലോകകപ്പ് ആവേശം പതഞ്ഞുപൊങ്ങും; ഫുട്‌ബോളിനൊപ്പം ഒഴുകുക 100 കോടി പൈന്റ് ബിയര്‍!