ഈ പോക്കിതെങ്ങോട്ട് പൊന്നേ? ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്; ഒരു മാസത്തിനിടെ 20000 രൂപയുടെ വർധന

Published : Jan 26, 2026, 10:47 AM IST
Gold

Synopsis

കേരളത്തിൽ സ്വർണവില പവന് 1,800 രൂപ വർധിച്ച് 1,19,320 രൂപ എന്ന സർവകാല റെക്കോർഡിലെത്തി. ആഗോള വിപണിയിലെ കുതിപ്പും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് വിലവർധനവിന് കാരണം. ഈ വിലക്കയറ്റം സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്നും കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്ന് (2026 ജനുവരി 26) പവന് 1,800 രൂപ വർധിച്ച് 1,19,320 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 375 രൂപ വർധിച്ച് 14,915 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന കടമ്പ ആദ്യമായി മറികടന്നതാണ് പ്രാദേശിക വിപണിയിലും ഇത്രയും വലിയ വർധനവിലേക്ക് എത്തിച്ചത്. നിലവിൽ ഔൺസിന് 5,080 ഡോളർ എന്ന നിരക്കിലാണ് ആഗോള തലത്തിൽ വ്യാപാരം നടക്കുന്നത്.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളും വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ട്രംപും രണ്ട് തട്ടിലായതോടെ വികസിത രാജ്യങ്ങളിലെല്ലാം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുകയാണ്. യുദ്ധങ്ങളും ആഗോള രാഷ്ട്രീയ അസ്ഥിരതയും കാരണം ഓഹരി വിപണിയിൽ നിന്ന് മാറിയ നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണ്ണത്തെ കാണുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും വില വർധനയ്ക്ക് ആക്കം കൂട്ടുന്നു.

കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ഒരു മാസത്തിനുള്ളിൽ ഏകദേശം 20,000 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. സ്വർണ്ണത്തിന് പിന്നാലെ വെള്ളിവിലയും കുതിച്ചുയരുകയാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'വാശി': യുഎസ് ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ് കനത്ത നികുതി ചുമത്തിയേക്കും
ഡോളറിന് പകരം 'ഡിജിറ്റല്‍ രൂപ'; ബ്രിക്‌സ് രാജ്യങ്ങളെ ബന്ധിപ്പിക്കാന്‍ ഇന്ത്യ; പുതിയ നീക്കവുമായി ആര്‍.ബി.ഐ.