സംസ്ഥാന ധനകാര്യ വകുപ്പില്‍ ഉപദേഷ്ടാവ് വരുന്നു, സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

Published : Aug 04, 2019, 06:19 PM ISTUpdated : Aug 04, 2019, 06:23 PM IST
സംസ്ഥാന ധനകാര്യ വകുപ്പില്‍ ഉപദേഷ്ടാവ് വരുന്നു, സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

Synopsis

അപേക്ഷകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ട്രഷറി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അപേക്ഷകര്‍ക്ക് അറിവ് നിര്‍ബന്ധമാണ്.    

തിരുവനന്തപുരം: സംസ്ഥാന ധനകാര്യ വകുപ്പില്‍ ഉപദേഷ്ടാവിനെ നിയമിക്കാന്‍ സര്‍ക്കാര്‍. കേരളത്തിന് വികസന വായ്പകള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. 

ഇതിനായി യോഗ്യരായവരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. റിസര്‍വ് ബാങ്ക്, ദേശസാത്കൃത ബാങ്കുകള്‍ എന്നിവടങ്ങളില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ കുറയാതെ പ്രവര്‍ത്തിപരിചയം ഉളളവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 31 ആണ്. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അപേക്ഷകള്‍ അയ്ക്കേണ്ടത്. അപേക്ഷകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ട്രഷറി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അപേക്ഷകര്‍ക്ക് അറിവ് നിര്‍ബന്ധമാണ്.  
 

PREV
click me!

Recommended Stories

വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?
'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!