ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി മൈക്കൽ ദേബബ്രത പത്ര തുടരും; കാലാവധി നീട്ടി കേന്ദ്രം

By Web TeamFirst Published Jan 10, 2023, 6:24 PM IST
Highlights

 മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് പത്രയെ വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്. 
 

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രം. ഒരു വർഷത്തേക്കുകൂടിയാണ് പത്രയുടെ കാലാവധി നീട്ടിയിരിക്കുന്നത്.  മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്. 

സെൻട്രൽ ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ എന്ന നിലയിലും ആർബിഐയുടെ ധന നയാ മ്മിറ്റിയിലെ അംഗമെന്ന പത്ര ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആരംഗങ്ങളിൽ ഒരാളാണ് മൈക്കൽ ദേബബ്രത പത്ര. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് ആറംഗ പണനയ സമിതി. ഗവർണറെ കൂടാതെ നാല് ഡെപ്യൂട്ടി ഗവർണർമാരാണ് ആർബിഐക്കുള്ളത്. എം കെ ജെയിൻ, എം രാജേശ്വര റാവു, ടി റാബി ശങ്കർ എന്നിവരാണ് ബാങ്കിന്റെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.

അതേസമയം, സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എട്ട് വർഷമായിരിക്കും ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഇവ പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ.സർക്കാരിന് വേണ്ടി ആർബിഐ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ ഒഴികെ) സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തപാൽ ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവ വഴിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ വിൽക്കുന്നത്

click me!