മള്‍ട്ടി ബ്രാന്‍ഡ് ഭീമന്‍ കേരളത്തിൽ; കിറ്റൊരുക്കാന്‍ കടം വാങ്ങി സര്‍ക്കാര്‍, ഓണക്കച്ചവടം പൊടിപൊടിക്കുമോ?

Published : Aug 22, 2022, 11:45 AM ISTUpdated : Aug 22, 2022, 01:05 PM IST
മള്‍ട്ടി ബ്രാന്‍ഡ് ഭീമന്‍ കേരളത്തിൽ; കിറ്റൊരുക്കാന്‍ കടം വാങ്ങി സര്‍ക്കാര്‍, ഓണക്കച്ചവടം പൊടിപൊടിക്കുമോ?

Synopsis

വമ്പന്‍ ഏറ്റെടുക്കലിനായി കേരളത്തിലെത്തി മള്‍ട്ടി ബ്രാന്‍ഡ് ഭീമന്‍.. ബിസിനസ് ലോകത്തെ മറ്റൊരു വമ്പന്‍ ഏറ്റെടുക്കൽ അണിയറയില്‍ ഒരുങ്ങുന്നു. കാണാം വിറ്റും ഓണം ആഘോഷമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ, കച്ചവടം ഉഷാറാക്കാൻ വ്യാപാരികളും 

ഓണക്കാലം മറികടക്കാന്‍ മുണ്ടു മുറുക്കി ഉടുക്കുന്ന സര്‍ക്കാര്‍ പതിവു പോലെ കടമെടുപ്പിനുള്ള ഒരുക്കങ്ങള്‍  തുടങ്ങി. അടുത്ത വാരം ആദ്യത്തോടെ 1000 കോടി രൂപ വായ്പ കിട്ടും. ഓണം ബോണസും രണ്ടു മാസത്തെ പെന്‍ഷനുമൊക്കെ കൊടുക്കാനുള്ള മാസമാണ്.  സരോജ് കുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍  ഈ  മാസം കടന്നുപോകാന്‍  കുറഞ്ഞത് 6000 കോടി രൂപയെങ്കിലും വരും. കയ്യിലുള്ളതോ  3000 കോടി രൂപ.

 

ണക്കാലമായിട്ടും കേരളം ആസ്ഥാനമായ പ്രമുഖ ഭക്ഷ്യ ഉത്പന്ന ബ്രാന്‍ഡിന്‍റെ അനക്കമൊന്നും കാര്യമായി കാണുന്നില്ലല്ലോ എന്ന അന്വേഷണം ചെന്നെത്തിയത്  ബിസിനസ് ലോകത്തെ മറ്റൊരു വമ്പന്‍ ഏറ്റെടുക്കലിന്‍റെ അണിയറയില്‍. വലിയ പരസ്യങ്ങളും  ലോഞ്ചുകളുമായി കളം പിടിക്കാറുള്ള ഈ കേരള ബ്രാന്‍ഡിന്  ഈ വര്‍ഷം എന്തുപറ്റിയെന്ന അന്വേഷണത്തിലാണ് ഈ വിവരമെല്ലാം അറിഞ്ഞത്.  മലയാളികളെ ഓണ സദ്യ ഊട്ടാന്‍ ഉത്പന്നങ്ങള്‍ ഇറക്കുന്ന ഈ സ്ഥാപനത്തെ  ഏറ്റെടുക്കാനൊരുങ്ങുകയാണ് എഫ്എംസിജി വിഭാഗത്തില്‍  രാജ്യത്ത് മുന്‍നിരയിലുള്ള  ആഗോള കമ്പനി. ബ്രാന്‍ഡിന് മാത്രം 450 കോടി രൂപ വിലയിട്ടുവെങ്കിലും മറ്റ് ധാരണകള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണെത്ര. സാമ്പത്തിക പ്രതിസന്ധിയും രണ്ടാം തലമുറയുടെ  കമ്പനി മാനേജ്മെന്‍റ് പാളിച്ചയും പ്രതിസന്ധിയിലാക്കിയ ഈ സ്ഥാപനത്തിന്  കോര്‍പ്പറേറ്റ് ഭീമന്‍റെ  ഓഫര്‍ ജീവവായുവാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Read Also: തൊഴിലാളികളെ ഗ്രാറ്റുവിറ്റി നഷ്ടപ്പെടുത്തരുത്; എങ്ങനെ കണക്കൂട്ടാം എന്നറിയൂ

ബാങ്കുകളുടെ ബാധ്യത സംബന്ധിച്ചവ ധാരണയാകുന്നതോടെ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാകും. ഡീല്‍ ഉറപ്പാകുന്നതുവരെ പേര് പറയുന്നത് മര്യാദയല്ലാത്തതിനാല്‍ അത് തത്കാലം വിടുന്നു.  ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഭക്ഷ്യ ഉത്പന്ന മേഖലയില്‍ രാജ്യത്തെ ഈ വമ്പന്‍ കമ്പനി ചുവടുറപ്പിക്കുന്നു എന്നതാണ് പ്രധാനം. കേരള ബ്രാന്‍ഡുകളുടെ ഗള്‍ഫിലും മറ്റ് വിദേശ വിപണിയിലുമുള്ള ശക്തമായ സാന്നിദ്ധ്യമാണ് ഈ കച്ചവടത്തിലേക്ക് എത്തിച്ചത് എന്നതും മറ്റൊരു കാര്യം.

Read Also: ഫിക്സഡ് ഡെപോസിറ്റിന് പലിശ കൂട്ടി ഐസിഐസിഐ; നിക്ഷേപകർക്ക് പണം വാരാം

പറയാന്‍ വന്നത് ഈ വിഷയമല്ല. ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങാറായി. കിറ്റ് കൊടുത്ത് വോട്ട് വാങ്ങിയെന്ന് പരിഹാസം കേട്ടുവെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ  രണ്ടാമത്തെ ഓണത്തിനും കിറ്റെത്തിക്കഴിഞ്ഞു.  87 ലക്ഷം വീടുകളില്‍ സൗജന്യ കിറ്റ് എത്തിച്ച് കയ്യടി നേടാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍  400 കോടി രൂപയാണ് സപ്ലൈകോയ്ക്ക് കൊടുക്കുന്നത്.

ഓണക്കാലം മറികടക്കാന്‍ മുണ്ടു മുറുക്കി ഉടുക്കുന്ന സര്‍ക്കാര്‍ പതിവു പോലെ കടമെടുപ്പിനുള്ള ഒരുക്കങ്ങള്‍  തുടങ്ങി. അടുത്ത വാരം ആദ്യത്തോടെ 1000 കോടി രൂപ വായ്പ കിട്ടും. ഓണം ബോണസും രണ്ടു മാസത്തെ പെന്‍ഷനുമൊക്കെ കൊടുക്കാനുള്ള മാസമാണ്.  സരോജ് കുമാറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍  ഈ  മാസം കടന്നുപോകാന്‍  കുറഞ്ഞത് 6000 കോടി രൂപയെങ്കിലും വരും. കയ്യിലുള്ളതോ  3000 കോടി രൂപ. ആയിരം കൂടി ഈ ആഴ്ച കിട്ടിയാലും ഇനി 2000 കോടി കൂടി കടമെടുത്താലേ ആ മാസം കടക്കാനാകൂ. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ചു കൊടുക്കാന്‍ തന്നെ 1800 കോടി രൂപ വേണം.  എവിടെ നിന്നെങ്കിലും പണം കണ്ടെത്തി തത്കാലം കാര്യം നടക്കട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഓണം ആഘോഷിക്കാന്‍ കാണം വില്‍ക്കാന്‍ പണ്ടേ അനുമതിയുള്ളതാണല്ലോ. 

Read Also: ആധാർ കാർഡുമായി എത്ര മൊബൈൽ നമ്പറുകൾ ലിങ്ക് ചെയ്തു? ഓർമ്മയില്ലെങ്കിൽ പരിശോധിക്കാം

ഓണക്കാലത്ത് വമ്പന്‍ കച്ചവടം ഇത്തവണ സംസ്ഥാനത്ത്  നടക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രളയവും കൊവിഡും മൂലം കഴിഞ്ഞ രണ്ടുകൊല്ലമായി സജീവമല്ലാത്ത വിപണി ഇത്തവണ കത്തിക്കയറും. കാലാവസ്ഥയും അനുകൂലം. അതോടെ സെപ്റ്റംബറില്‍ മികച്ച നികുതി വരുമാനവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നണ്ട്. ഓണക്കാലത്ത് സര്‍ക്കാര്‍ ചിലവഴിക്കുന്ന 6000 കോടിയില്‍ വലിയൊരു പങ്ക് ജിഎസ് ടിയായും ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയും തിരിച്ച് പെട്ടിയില്‍ തന്നെ  വീഴുമെന്ന കണക്കുട്ടല്‍ ധനവകുപ്പിനുമുണ്ട്. ഇലക്ടോണിക്സ് ,ഗൃഹോകരണ വിപണിയുടെ രാജ്യത്തെ ഷോപ്പിംഗ് സീസണിന്‍റെ  തുടക്കമാണ് ഓണക്കാലം. അതിനാല്‍ തന്നെ കേരള വിപണിയിലെ കൈനീട്ട കച്ചവടം ബഹുരാഷ്ട്ര് കമ്പനികള്‍ക്കും പ്രധാനമാണ്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇടത്തരക്കാര്‍ കരകയറി തുടങ്ങിയെന്നതാണ് കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം. കെട്ടിട നിര്‍മ്മാണ  രംഗം സജീവമാണ്. പണികളൊക്കെ നടക്കുന്നു. കൂലി കിട്ടുന്നു, ആളുകള്‍ പണം ചെലവഴിക്കുന്നു.. കാര്യങ്ങള്‍ എറെക്കുറെ സ്മൂത്തായാണ് പോകുന്നതെന്ന് പലരും പറയുന്നുണ്ട്. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കില്‍ കുറവുണ്ടെങ്കിലും  ഇത്തവണത്തെ ഓണം മോശമാകില്ലെന്ന് കരുതാം. കച്ചവടം പൊടിപൊടിക്കെട്ടെ.. സര്‍ക്കാരിന്‍റെ പെട്ടി നിറയട്ടെ 

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം