വോഡഫോൺ ഐഡിയയുടെ ഭാവി എന്ത്? ഓഹരി മൂല്യം 10 കടക്കാൻ കണ്ണുനട്ട് കേന്ദ്രം

By Web TeamFirst Published Sep 9, 2022, 1:22 PM IST
Highlights

വോഡഫോൺ ഐഡിയയുടെ ഓഹരി മൂല്യം 10 കടക്കാൻ കത്ത് നിൽക്കുകയാണ് കേന്ദ്രസർക്കാർ. സെബിയുടെ കർശന നിർദേശം ഉള്ളതിനാൽ മൂല്യം 10  രൂപയ്ക്ക് താഴെ ആയാൽ ഓഹരി വാങ്ങാൻ അനുവാദം ഇല്ല 

വോഡഫോൺ ഐഡിയ ഗ്രൂപ്പിന്റെ ഓഹരികള്‍ കേന്ദ്ര സർക്കാർ സ്വന്തമാക്കിയേക്കും. ഓഹരി വില പത്തു രൂപയ്ക്ക് മുകളിൽ എത്തിയാൽ കേന്ദ്രസർക്കാർ കമ്പനിയിൽ ഓഹരികൾ വാങ്ങും എന്നാണ് റിപ്പോർട്ട്. ഓഹരിക്ക് 10 രൂപ നിരക്കിൽ കേന്ദ്രസർക്കാറിന് ഓഹരികൾ വിൽക്കാൻ വോഡഫോൺ ഐഡിയ ബോർഡ് ഒരു  ഓഫർ മുന്നോട്ടുവച്ചിരുന്നു.

Read Also: ഗൂഗിൾ പേയിൽ ഇടപാടുകൾ തടസ്സപ്പെടുന്നുണ്ടോ? ഒന്നിലധികം യുപിഐ ഐഡികൾ നിർമ്മിക്കൂ

ഓഹരി ഏറ്റെടുക്കൽ പത്തു രൂപയിൽ തന്നെ ആയിരിക്കണമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിബന്ധന നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് വോഡഫോൺ ഐഡിയ ഓഹരി മൂല്യം പത്തു രൂപയ്ക്ക് മുകളിൽ നിലയുറപ്പിച്ചാൽ കേന്ദ്രസർക്കാറിന് ഓഹരികൾ വാങ്ങാൻ ടെലികോം മന്ത്രാലയം അനുമതി നൽകുക.

ഈ വർഷം ഏപ്രിൽ 19ന് ശേഷം വോഡഫോൺ ഐഡിയ ഓഹരികൾ പത്തു രൂപയ്ക്ക് താഴെയാണ് വിപണനം നടക്കുന്നത്. ഇന്നലെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 1.02 ശതമാനം ഇടിഞ്ഞ് 9.68 രൂപയിലായിരുന്നു വി ഐ ഓഹരികൾ ക്ലോസ് ചെയ്തത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് വോഡഫോൺ ഐഡിയ ഓഹരികൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന് നൽകാനുള്ള 16000 കോടി രൂപയുടെ പലിശ ബാധ്യതക്ക് പകരം കമ്പനിയിൽ 33 ശതമാനം ഇക്വിറ്റി ഓഹരികൾ അനുവദിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Read Also: നിക്ഷേപകർക്ക് ഓണ സമ്മാനം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്

നിലവിൽ 74.9 ശതമാനം ഇക്കുറി ഓഹരികളും പ്രമോട്ടർമാരുടെ പക്കലാണ് ഉള്ളത്. കേന്ദ്രസർക്കാർ ഓഹരികൾ ഏറ്റെടുക്കുന്നതോടെ പ്രമോട്ടർമാരുടെ വിഹിതം 50 ശതമാനമായി കുറയും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 മാർച്ച് 31ലെ കണക്കുപ്രകാരം 1.94 ലക്ഷം കോടി രൂപയാണ് വോഡഫോൺ ഐഡിയ കമ്പനിയുടെ നിലവിലെ ആകെ ബാധ്യത.  

click me!