കമ്പനി 'സൂപ്പര്‍', പക്ഷേ ശമ്പളം 'മോശം'; പ്രതിസന്ധിയിലായ ജീവനക്കാരൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറൽ

Published : Jan 29, 2026, 07:40 PM IST
 mumbai company pg rented flat restriction job applications controversy

Synopsis

ഒരു ജീവനക്കാരന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ ചോദ്യമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

 

മികച്ച തൊഴില്‍ സാഹചര്യമാണോ അതോ ഉയര്‍ന്ന ശമ്പളമാണോ വേണ്ടത്? ഒരു ജീവനക്കാരന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ ചോദ്യമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കേവലം 9 ജീവനക്കാര്‍ മാത്രമുള്ള ഒരു ചെറിയ കമ്പനിയില്‍ നിന്ന് 3 പേര്‍ ഒരേസമയം രാജിവെക്കാന്‍ ഒരുങ്ങുന്നതാണ് ഈ കഥയിലെ പ്രധാന ട്വിസ്റ്റ്. പേര്‍ മാത്രമുള്ള ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ 7 വര്‍ഷമായി ജോലി ചെയ്യുന്ന ഒരാളാണ് തന്റെ സങ്കടം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പ്രതിസന്ധികള്‍ ഇവയാണ്:

കുറഞ്ഞ ശമ്പളം കമ്പനിയിലെ ജോലി സാഹചര്യം വളരെ മികച്ചതാണ്. സഹപ്രവര്‍ത്തകര്‍ നല്ലവരാണ്, മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്, ആരോഗ്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവധി നല്‍കാന്‍ കമ്പനി മടി കാണിക്കാറില്ല. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ കമ്പനി വളരെ പിന്നിലാണ്. വിപണിയില്‍ ലഭിക്കേണ്ട ശരാശരി ശമ്പളത്തേക്കാള്‍ 20 ശതമാനം കുറഞ്ഞ വേതനമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6% ശമ്പള വര്‍ദ്ധനവ് ലഭിച്ചെങ്കിലും അത് ഒന്നിനും തികയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് പോസ്റ്റില്‍ പറയുന്നു.

കൂട്ട രാജി

ശമ്പളം കുറവായതിനാല്‍ ഇദ്ദേഹം മറ്റൊരു ജോലിക്ക് ശ്രമിക്കുകയും മികച്ച ശമ്പളത്തില്‍ ചില ഓഫറുകള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ രാജിക്കത്ത് നല്‍കാന്‍ ഒരുങ്ങുമ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം അറിയുന്നത്-കമ്പനിയിലെ മറ്റ് രണ്ട് ജീവനക്കാര്‍ ഇതിനോടകം രാജിവെച്ചു കഴിഞ്ഞു! താന്‍ കൂടി രാജിവെച്ചാല്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയും. ഇത് സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് നയിക്കുമോ എന്ന 'കടപ്പാട്' ആണ് ഇദ്ദേഹത്തെ കുഴപ്പിക്കുന്നത്.

ഇന്റര്‍നെറ്റ് ലോകം നല്‍കുന്ന ഉപദേശങ്ങള്‍

ഈ കുറിപ്പിന് താഴെ വ്യത്യസ്തമായ അഭിപ്രായങ്ങളുമായി നിരവധി പേരാണ് എത്തിയത്. പ്രധാനമായും മൂന്ന് തരം നിര്‍ദ്ദേശങ്ങളാണ് ആളുകള്‍ നല്‍കിയത്:

അവസരം മുതലാക്കുക: 'കമ്പനിയില്‍ ഇപ്പോള്‍ ആളുകള്‍ കുറവാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. നിങ്ങള്‍ക്ക് ലഭിച്ച പുതിയ ഓഫറിന്റെ കാര്യം പറയുകയും ശമ്പളം കൂട്ടി ചോദിക്കുകയും ചെയ്യുക. അവര്‍ സമ്മതിച്ചാല്‍ അവിടെ തുടരുന്നതാണ് നല്ലത്.'

ജോലിഭാരം കൂടും, സൂക്ഷിക്കുക: 'ശമ്പളം കൂട്ടി ചോദിച്ച് അവിടെ തന്നെ നിന്നാല്‍, രാജിവെച്ചുപോയ മറ്റ് രണ്ട് പേരുടെ കൂടി ജോലി നിങ്ങളുടെ തലയിലാകും. പണം കിട്ടിയാലും സമാധാനം ഉണ്ടാകില്ല. അതുകൊണ്ട് പുതിയ ജോലിക്ക് പോകുന്നതാണ് ബുദ്ധി.'

കടപ്പാട് വേണ്ട: 'കമ്പനി ലാഭം നോക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ നിങ്ങള്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ എന്തിന് കടപ്പാട് കാണിക്കണം? നിങ്ങളുടെ കരിയര്‍ നോക്കി മുന്നോട്ട് പോവുക.

PREV
Read more Articles on
click me!

Recommended Stories

സ്വര്‍ണവും വെള്ളിയും വില്‍ക്കുമ്പോള്‍ 'നികുതി' പണി തരും; ലാഭം കീശയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ദുബായ് വീടുമോഹത്തിന് ബാങ്കുകളുടെ 'ലോക്ക്'; ഇഎംഐ വഴി പണമയക്കുന്നതില്‍ നിയന്ത്രണം; നിയമക്കുരുക്കിന് സാധ്യത