പ്രത്യക്ഷ നികുതി വരുമാനത്തിൽ 24 ശതമാനം വർദ്ധന; ധനമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത്

Published : Feb 11, 2023, 04:26 PM IST
പ്രത്യക്ഷ നികുതി വരുമാനത്തിൽ 24 ശതമാനം വർദ്ധന;  ധനമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത്

Synopsis

പ്രത്യക്ഷ നികുതി വരുമാനം 15.67 ലക്ഷം കോടിയായെന്ന് ധന മന്ത്രാലയം. കോർപ്പറേറ്റ് ആദായ നികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതിയിൽ 29.63 ശതമാനവും വളർച്ച കൈവരിച്ചു   

ദില്ലി: ഈ സാമ്പത്തിക വർഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വർധിച്ച് 15.67 ട്രില്യൺ രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാൾ 24.09 ശതമാനം കൂടുതലാണ്. കോർപ്പറേറ്റ് ആദായ നികുതി 19.33 ശതമാനവും വ്യക്തിഗത ആദായനികുതിയിൽ 29.63 ശതമാനവും വളർച്ച രേഖപ്പെടുത്തി.

2023 ഫെബ്രുവരി 10 വരെയുള്ള പ്രത്യക്ഷ നികുതി പിരിവിന്റെ താത്കാലിക കണക്കുകൾ സ്ഥിരമായ വളർച്ചയെ രേഖപ്പെടുത്തുന്നതാണെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്  പ്രസ്താവനയിൽ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം (2022-23), നേരിട്ടുള്ള നികുതിയിൽ നിന്നുള്ള വരുമാനം 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 14.08 ട്രില്യൺ രൂപ വരുമാനം നേടിയപ്പോൾ 17 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. 

ഏപ്രിൽ മുതൽ ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ, മൊത്ത കോർപ്പറേറ്റ് ആദായ നികുതി (സിഐടി), മൊത്ത വ്യക്തിഗത ആദായ നികുതി (പിഐടി) കളക്ഷനുകളുടെ വളർച്ചാ നിരക്ക് യഥാക്രമം 19.33 ശതമാനവും 29.63 ശതമാനവുമായിരുന്നു.

റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷം, സിഐടി കളക്ഷനുകളിലെ അറ്റ ​​വളർച്ച 15.84 ശതമാനവും പിഐടി കളക്ഷനുകളിൽ 21.23 ശതമാനവുമാണ് 2022 ഏപ്രിൽ 1 മുതൽ 2023 ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ 2.69 ട്രില്യൺ രൂപ റീഫണ്ടുകൾ നൽകിയിട്ടുണ്ട്, ഇത് മുൻ വർഷം ഇതേ കാലയളവിൽ നൽകിയ റീഫണ്ടുകളേക്കാൾ 61.58 ശതമാനം കൂടുതലാണ്. 

റീഫണ്ടുകൾക്കായി ക്രമീകരിച്ചതിന് ശേഷം, അറ്റ ​​പ്രത്യക്ഷ നികുതി പിരിവ് 18.40 ശതമാനം വളർച്ചയോടെ 12.98 ലക്ഷം കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തെ നേരിട്ടുള്ള നികുതി പിരിവിന്റെ പുതുക്കിയ എസ്റ്റിമേറ്റിന്റെ ഏകദേശം 79 ശതമാനമാണ് അറ്റ ​​ശേഖരണമെന്ന് സിബിഡിടി അറിയിച്ചു.


 

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി