യുപിയിൽ വൻകിട നിക്ഷേപം നടത്താൻ റിലയൻസും, ടാറ്റയും, ബിർളയും; ഒരു ലക്ഷം കോടിയിലധികം നിക്ഷേപിക്കും

Published : Feb 11, 2023, 03:02 PM IST
യുപിയിൽ വൻകിട നിക്ഷേപം നടത്താൻ  റിലയൻസും, ടാറ്റയും, ബിർളയും; ഒരു ലക്ഷം കോടിയിലധികം നിക്ഷേപിക്കും

Synopsis

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കമ്പനികളിൽ നിന്നാണ് വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്. റിലയൻസും , ടാറ്റയും, ബിർളയും പ്രഖ്യാപിച്ച പദ്ധതികൾ അറിയാം   

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ വൻകിട നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വ്യവസായ കമ്പനികൾ. ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് ഉത്തർപ്രദേശിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നുള്ള വൻ നിക്ഷേപ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ചെയ്തു. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷ് അംബാനിയുടെ റിലയൻസ് യു പിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്ന് സൂചന. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയായിരിക്കും ഇത്. യു പിയിലെ ബയോ ഗ്യാസ് എനർജി ബിസിനസിലേക്കുള്ള പ്രവേശനവും മുകേഷ് അംബാനി പ്രഖ്യാപിച്ചു.

സിമന്റ്, ലോഹം, ധനകാര്യ സേവനങ്ങൾ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ യുപിയിൽ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പ്രഖ്യാപിച്ചു. 

യു പിയിലെ മെച്ചപ്പെട്ട ക്രമസമാധാന നിലയെയും സംസ്ഥാനത്തെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളെയും ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രശംസിച്ചു. യുപിയിൽ ടാറ്റ ഗ്രൂപ്പിന് 50,000-ത്തിലധികം ജീവനക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുപിയിൽ ഗ്രൂപ്പ് വൻ വിപുലീകരണം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി സി എസ്) വഴി തങ്ങൾ നോയിഡയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും എൻ.ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ