ബമ്പർ സമ്മാനം 25 ലക്ഷം; ബില്ലുകൾ സർക്കാരിന് നൽകൂ ദിവസേന സമ്മാനം നേടാം

By Web TeamFirst Published Aug 16, 2022, 1:53 PM IST
Highlights

ദിവസേന 10 ലക്ഷം വരെ നേടാം. ബില്ലുകൾ കളയാതെ സർക്കാരിന് നൽകിയാൽ മാത്രം മതി. എങ്ങനെ നൽകണമെന്ന് അറിയാം 

തിരുവനന്തപുരം: സാധനങ്ങൾ വാങ്ങുമ്പോൾ കടകളിൽ നിന്നും ബില്ല് ചോദിച്ച് വാങ്ങാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി അത് ശീലമാക്കാം. കാരണം ബില്ലിലൂടെ ഭാഗ്യം നിങ്ങളെ തേടി വന്നേക്കാം. ബില്ലുകൾ  'ലക്കി ബിൽ' മൊബൈൽ ആപ്പിലൂടെ അപ്‌ലോഡ് ചെയ്താൽ 5 കോടിയുടെ വരെ സമ്മാനങ്ങൾ നിങ്ങളെ തേടി വന്നേക്കാം. നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാന ചരക്ക് സേവന  നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ  ഉദ്ഘാടനം  ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്. 

Read Also: എസ്‌ബിഐ വായ്പ എടുത്തവർ ശ്രദ്ധിക്കുക, ഇഎംഐ കുത്തനെ ഉയരും!

ഉപഭോക്താക്കൾ ലക്കി ബിൽ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ബില്ലുകൾ അപ് ലോഡു ചെയ്യുക. ഓരോ ബില്ലിനും നാലു സമ്മാനങ്ങൾ വരെ ലഭിച്ചേക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ ഉണ്ടാകും. കൂടാതെ ബംബർ സമ്മാനവും ഉണ്ട്. മാത്രമല്ല, ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകും. 

ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Read Also: തിയേറ്ററുകളിലെ പോപ്‌കോൺ ചെലവേറിയത് എന്തുകൊണ്ടാണ്? കാരണം ഇതാണ്

ഈ പദ്ധതിയിലൂടെ, സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ജിഎസ്ടി നൽകിയ ബില്ലുകൾ ചോദിച്ചുവാങ്ങണം എന്ന്  പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും.  പ്രതിദിന നറുക്കെടുപ്പിലൂടെ  കുടുംബശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും, വനശ്രീ നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും ലഭിക്കും ലഭിക്കും. പ്രതിവാര നറുക്കെടുപ്പിലൂടെ  കെ.ടി.ഡി.സി യുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ  ഫാമിലി താമസ സൗകര്യം 25 പേർക്ക്  ലഭിക്കും. കൂടാതെ, പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം  5 പേർക്ക്  ലഭിക്കും. മാത്രമല്ല ബമ്പർ സമ്മാന വിജയിക്ക്  25 ലക്ഷം രൂപയും ലഭിക്കും. പ്രതിവർഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

Read Also: ആദായ നികുതി റിട്ടേൺ; ക്ലെയിമുകൾക്ക് നോട്ടീസ് ലഭിച്ചോ? ചെയ്യേണ്ടത് ഇതാണ്

സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബിൽ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാം. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ്ലോഡ് ചെയ്യാം

click me!