ഇന്ത്യക്ക് 2031-ഓടെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാം: ആർബിഐ ഡെപ്യൂട്ടി ഗവർണർ

By Web TeamFirst Published Aug 14, 2022, 11:04 PM IST
Highlights

ഇന്ത്യയ്ക്ക് 2031 സാമ്പത്തിക വർഷം പിന്നിടുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനും കഴിയുമെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര

ദില്ലി: ഇന്ത്യയ്ക്ക് 2031 സാമ്പത്തിക വർഷം പിന്നിടുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനും കഴിയുമെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര. അടുത്ത 10 വർഷം 11 ശതമാനം വളർച്ച നിരക്ക് നിലനിർത്തി മുന്നേറിയാൽ രാജ്യത്തിന് ഈ നേട്ടത്തിൽ എത്താം എന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹകരണ വികസന സംഘടനയുടെ ഇന്ത്യ 2048 ൽ മാത്രമേ അമേരിക്കയെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകൂ. അപ്പോഴേക്കും ചൈന അമേരിക്കയെ പിന്തള്ളി ലോകത്തെ വലിയ സാമ്പത്തികശക്തിയായി മാറി കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ഒ ഇ സി ഡി വിലയിരുത്തൽ. എന്നാൽ 11 ശതമാനം വളർച്ച നിരക്ക് നിലനിർത്തിയാൽ 2031 തന്നെ ഈ നേട്ടം കൈവരിക്കാം എന്നാണ് മൈക്കൽ പത്ര പറയുന്നത്.

'11% വളർച്ചാ നിരക്കോടെ അടുത്ത ദശകത്തിലേക്ക് ഇന്ത്യ മുന്നേറുമെന്നാണ് കണക്കുകൂട്ടൽ. ഇത് നേടിയെടുത്താൽ, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, നേരത്തെ കാണിച്ചത് പോലെ 2048-ൽ അല്ല, 2031-ഓടെ തന്നെ അത് സാധ്യമാകും'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Read more:  ജുൻജുൻവാലയുടെ സ്വപ്നം! ആകാശ എയർ ചിറകടിച്ചുയരും കേരളത്തിന്‍റെ ആകാശത്തിലും; കൊച്ചിയിലേക്ക് മാത്രം 28 സർവ്വീസ്

അതേ സമയം 11 ശതമാനം വളർച്ച നിരക്ക് നേടാനായില്ലെങ്കിലും നാലു മുതൽ അഞ്ച് ശതമാനം വരെ വളർച്ച നിരക്കിൽ മുന്നേറിയാൽ 2040-50 കാലത്ത് രണ്ടാമത്തെ ലോകത്തെ സാമ്പത്തിക ശക്തി ആകാനും, 2060 ൽ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആകാനും ഇന്ത്യക്ക് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.

Read more:  ഇന്ത്യൻ ഓഹരി വിപണിയിലെ 'അദ്ഭുത മനുഷ്യൻ'; രാകേഷ് ജുൻജുൻവാലയെ കുറിച്ചുള്ള 10 കാര്യങ്ങൾ 

ഈ ലക്ഷ്യം നേടിയെടുക്കാൻ നാലു വഴികളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. മാനുഫാക്ചറിങ്, എക്സ്പോർട്ട്, രൂപയുടെ അന്താരാഷ്ട്രീയ വൽക്കരണം, എന്നിവയ്ക്ക് പുറമേ ഡെമോഗ്രാഫിക് ഡിവിഡൻഡിലും ശ്രദ്ധയൂന്നിയാൽ രാജ്യത്തിന് ഈ നേട്ടം കൊയ്യാം എന്നാണ് അദ്ദേഹം പറയുന്നത്.

click me!