
2017-ൽ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നടപ്പിലാക്കിയത് വാറ്റ്, സേവന നികുതി, തുടങ്ങിയ ഒന്നിലധികം പരോക്ഷ നികുതികൾ മാറ്റി നികുതി സമ്പ്രദായം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, വാർഷിക വിറ്റുവരവ് ഒരു നിശ്ചിത പരിധി കവിയുകയും നികുതി നിയമങ്ങൾക്ക് കീഴിൽ സർക്കാരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ബിസിനസുകൾക്ക് ജിഎസ്ടി സർട്ടിഫിക്കറ്റുകൾ നൽകുന്നു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിസിനസ്സ് എന്നതിന്റെ തെളിവ് കൂടിയാണ് ജിഎസ്ടി സർട്ടിഫിക്കറ്റുകൾ.
ജിഎസ്ടി സർട്ടിഫിക്കറ്റുകൾ, ആർക്കൊക്കെ ആവശ്യമാണ്?
ജിഎസ്ടി രജിസ്ട്രേഷനുള്ള പരിധിയിൽ കൂടുതൽ വിറ്റുവരവുള്ള ഇന്ത്യയിലെ ഏതൊരു ബിസിനസ്സിനും ജിഎസ്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 20 ലക്ഷം രൂപ വിറ്റുവരവുള്ള ഏതൊരു ബിസിനസ്സും നികുതി നിയമങ്ങൾക്ക് കീഴിൽ സർക്കാരിൽ രജിസ്റ്റർ ചെയ്ത് ജിഎസ്ടി സർട്ടിഫിക്കറ്റുകൾ നേടിയിരിക്കണം. ചില സംസ്ഥാനങ്ങളിലും ചില വ്യവസായങ്ങളിലും 40 ലക്ഷം അല്ലെങ്കിൽ 10 ലക്ഷം രൂപയാണ് ഇതിന്റെ പരിധി. വിജയകരമായി രജിസ്റ്റർ ചെയ്ത ഓരോ നികുതിദായകനും ജിഎസ്ടി രജിസ്ട്രേഷൻ 06 ഫോമിൽ ജിഎസ്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ജിഎസ്ടി പോർട്ടലിൽ നിന്ന് മാത്രമേ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ . സർക്കാർ ഒരു ഫിസിക്കൽ സർട്ടിഫിക്കറ്റും നൽകുന്നില്ല എന്നതാണ് മനസ്സിൽ സൂക്ഷിക്കേണ്ടത്.
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ ഏതൊരു വ്യക്തിക്കും ജിഎസ്ടി പോർട്ടലിൽ ജിഎസ്ടി രജിസ്ട്രേഷനായി അപേക്ഷിക്കാം- www.gst.gov.in എന്ന വെബ് ബ്രൗസറിൽ അപേക്ഷിക്കാം.അപേക്ഷിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പ്രാബല്യത്തിൽ വരും.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം