നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി; കേരളത്തിന്റെ സംഭാവന ഇതാണ്

Published : May 02, 2024, 06:16 PM IST
നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി; കേരളത്തിന്റെ സംഭാവന ഇതാണ്

Synopsis

എയർ കണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപഭോക്തൃ ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും സ്കൂൾ, കോളജ് അവധികൾ കാരണം ടൂറിസം വർധിച്ചതുമാണ് ഏപ്രിലിൽ ജിഎസ്ടി വരവ് വർധിക്കാൻ കാരണം

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ, മൊത്തം ചരക്ക് സേവന നികുതി  വരുമാനം ആദ്യമായി 2 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടി 12.4 ശതമാനം വർധിച്ച് 2.1 ലക്ഷം കോടി രൂപയായി.   കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കാലയളവിൽ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8.3 ശതമാനം വർധിച്ചപ്പോൾ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി പിരിവിൽ 13.4 ശതമാനം വർധനയുണ്ടായി. എന്നാൽ ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ (ഐജിഎസ്ടി) ലഭിച്ച തുക കഴിഞ്ഞ വർഷം ഏപ്രിലിൽ 38,593 കോടിയായിരുന്നത് 2 ശതമാനം കുറഞ്ഞ് 37,826 കോടി രൂപയായി.

 2024 മാർച്ചിൽ ഇറക്കുമതി സെസിൽ നിന്ന് സർക്കാരിന് 1,008 കോടി ലഭിച്ചു, ഇത് കഴിഞ്ഞ വർഷം മാർച്ചിലെ 984 കോടി രൂപയേക്കാൾ 2.4 ശതമാനം കൂടുതലാണ്. ഈ വർഷം ഏപ്രിലിലെ അറ്റ ​​ജിഎസ്ടി കളക്ഷൻ (റീഫണ്ടിന് ശേഷം) 17.1 ശതമാനം വർധിച്ച് 1.92 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് കേന്ദ്ര ജിഎസ്ടി കളക്ഷൻ 27.8 ശതമാനം വർധിച്ച് 94,153 കോടി രൂപയായും സംസ്ഥാന ജിഎസ്ടി കളക്ഷൻ 25.9 ശതമാനം വർധിച്ച് 95,138 കോടി രൂപയായും ഉയർന്നു. ജമ്മു കശ്മീർ, ലക്ഷദ്വീപ്, ആൻഡമാൻ, സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും ജിഎസ്ടി വരുമാനം ഈ വർഷം ഏപ്രിലിൽ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വർദ്ധിച്ചു.കേരളത്തിലെ ജിഎസ്ടി വരുമാനത്തിലെ വളർച്ച 9  ശതമാനമാണ്.

എയർ കണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപഭോക്തൃ ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും സ്കൂൾ, കോളജ് അവധികൾ കാരണം ടൂറിസം വർധിച്ചതുമാണ് ഏപ്രിലിൽ ജിഎസ്ടി വരവ് വർധിക്കാൻ കാരണം

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും