കേന്ദ്ര സര്‍ക്കാരിന് ആശ്വാസം; തുടര്‍ച്ചയായ രണ്ടാം മാസവും വരുമാനം ഒരു ലക്ഷം കോടി കടന്നു

Web Desk   | Asianet News
Published : Jan 01, 2020, 07:55 PM IST
കേന്ദ്ര സര്‍ക്കാരിന് ആശ്വാസം; തുടര്‍ച്ചയായ രണ്ടാം മാസവും വരുമാനം ഒരു ലക്ഷം കോടി കടന്നു

Synopsis

ജിഎസ് ടി നികുതി വരുമാനത്തിൽ കഴിഞ്ഞ മാസങ്ങളിൽ വന്ന കുറവ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ജിഎസ് ടി നഷ്ടപരിഹാരം ലഭിക്കാൻ വൈകിയപ്പോൾ കേരള ധനമന്ത്രി തോമസ് ഐസക് അടക്കം ഇതിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു. 

ദില്ലി: ചരക്ക് സേവന നികുതി വരുമാനം തുടർച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടി കവിഞ്ഞു. ഡിസംബർ മാസത്തിൽ 1.03 ലക്ഷം കോടി ജി എസ്ടി വരുമാനം നേടാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്.  രാജ്യം സമ്പദ്‌വ്യവസ്ഥയിൽ നേരിടുന്ന മെല്ലെപ്പോക്ക് മറികടക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന് ഇത് ആശ്വാസമാണ്.

ഇക്കഴിഞ്ഞ ഡിസംബറിൽ 16 ശതമാനം വളർച്ചയാണ് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനത്തിൽ ഉണ്ടായത്. 2018 ഡിസംബറിനെ അപേക്ഷിച്ചുള്ള കണക്കാണിത്. ഡിസംബർ 31 വരെ 81 ലക്ഷം ടാക്സ് റിട്ടേണുകളാണ് ഫയൽ ചെയ്തത്. 

ജിഎസ് ടി നികുതി വരുമാനത്തിൽ കഴിഞ്ഞ മാസങ്ങളിൽ വന്ന കുറവ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ജിഎസ് ടി നഷ്ടപരിഹാരം ലഭിക്കാൻ വൈകിയപ്പോൾ കേരള ധനമന്ത്രി തോമസ് ഐസക് അടക്കം ഇതിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു. 

ഡിസംബർ 18 ന് ചേർന്ന ജിഎസ് ടി കൗൺസിൽ യോഗത്തിൽ നികുതി ഘടന പരിഷ്കരിക്കാൻ നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നികുതി ഘടന പരിഷ്കരണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. താഴ്ന്ന നികുതി ഘടനയിൽ ഉള്ള ഉത്പന്നങ്ങൾക്ക് വില ഉയരുമെന്നും അത് ശരിയല്ലെന്നും സംസ്ഥാനങ്ങൾ നിലപാടെടുത്തിരുന്നു.

PREV
click me!

Recommended Stories

പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?
ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല