GST : റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഏപ്രിലില്‍ കോടികളുടെ നേട്ടം

Published : May 03, 2022, 12:19 PM ISTUpdated : May 03, 2022, 12:35 PM IST
GST : റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഏപ്രിലില്‍  കോടികളുടെ നേട്ടം

Synopsis

രാജ്യത്തെ  ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇതാദ്യമായാണ് രാജ്യത്തെ ചരക്ക് സേവന നികുതി റെക്കോർഡ് തുകയിലെത്തുന്നത്.

ദില്ലി : രാജ്യത്തെ  ചരക്ക് സേവന നികുതി (Goods and Services Tax) വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇതാദ്യമായാണ് രാജ്യത്തെ ചരക്ക് സേവന നികുതി റെക്കോർഡ് തുകയിലെത്തുന്നത്. ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലേക്ക് വരുമാനം ഉയർന്നതായി ധനമന്ത്രാലയം അറിയിച്ചു. മെയ് 1 ന് പുറത്തുവിട്ട കണക്കുകളിൽ ഏപ്രിൽ മാസത്തിൽ വരുമാനം  1.68 ലക്ഷം കോടി രൂപയായി ഉയർന്നെന്നും തുടർച്ചയായ പത്താം മാസം ഒരു ലക്ഷം കോടി രൂപ കടന്നതായും പറയുന്നു. 

തുടർച്ചയായ പത്താം മാസമാണ് ജിഎസ്ടി (GST) വരുമാനം ഒരു ലക്ഷം കോടി രൂപ കടക്കുന്നത്. മൊത്തം ജിഎസ്ടി കളക്ഷൻ 2022 ഏപ്രിലിൽ ആദ്യമായി 1.5 ലക്ഷം കോടി രൂപയും കടന്നു. 2022 ഏപ്രിലിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1,67,540 കോടി രൂപയാണ്. അതിൽ കേന്ദ്ര ചരക്ക് സേവന നികുതി (CGST) 33,159 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (SGST)  41,793 കോടി രൂപയും സംയോജിത ചരക്ക് സേവന നികുതി (IGST) 81,939 കോടി രൂപയുമാണ്. 

മാർച്ചിലെ വരുമാനം 1.42 ലക്ഷം കോടി രൂപയായിരുന്നു. മാർച്ചിലെ വരുമാനത്തേക്കാൾ 25,000 കോടി രൂപ കൂടുതലാണ് ഏപ്രിലിലെ ജിഎസ്ടി വരുമാനം. മാർച്ചിലേതിനേക്കാൾ വരുമാനം വർധിപ്പിക്കനായത് നേട്ടമായാണ് ധനമന്ത്രാലയം കണക്കാക്കുന്നത്. ചരക്ക് സേവന നികുതി വരുമാനത്തിൽ വരും മാസങ്ങളിൽ ഇതിനേക്കാൾ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി