മെയ് മാസത്തിൽ ജിഎസ്ടി വരുമാനം കുത്തനെ കൂടി; 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന്റെ പ്രതിഫലനം

By Web TeamFirst Published Jun 1, 2023, 7:22 PM IST
Highlights

2,000 മൂല്യമുള്ള കറൻസി നിർത്തലാക്കിയത് ഉയർന്ന വിലയുള്ളതും ആഡംബരമായതുമായ വസ്തുക്കള്‍ വാങ്ങുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ജിഎസ്ടി വരുമാനം ഉയരാൻ ഇത് കാരണമായിട്ടുണ്ട്.

ദില്ലി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം കഴിഞ്ഞ മാസം കുത്തനെ ഉയർന്നു. 2023 മെയ് മാസത്തിലെ ജിഎസ്ടി കളക്ഷൻ 12 ശതമാനം ഉയർന്ന് 1,57,090 കോടി രൂപയായി. കഴിഞ്ഞ മാസം ഇത് 1.87 ലക്ഷം കോടിയായിരുന്നു. മേയിലെ മൊത്തം ചരക്ക് സേവന നികുതിയിൽ സിജിഎസ്ടി 28,411 കോടി രൂപയും, എസ്ജിഎസ്ടി 35,828 കോടി രൂപയും, ഐജിഎസ്ടി 81,363 കോടി രൂപയും സെസ് 11,489 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ചത് 1,057 കോടി രൂപയുമാണ്. 

ALSO READ: ഫ്ലൈറ്റ് ബുക്ക് ചെയ്യാം വമ്പൻ കിഴിവിൽ; ‘മൺസൂൺ ബൊനാൻസ’ അവതരിപ്പിച്ച് ആകാശ എയർ

ഇതോടെ, പ്രതിമാസ ജിഎസ്ടി വരുമാനം തുടർച്ചയായ 14-ാം മാസവും 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലായി. 2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരത്തിലായിരുന്നു.  ആദ്യമായി മൊത്തം ജിഎസ്ടി കളക്ഷൻ 1.75 ലക്ഷം കോടി കവിഞ്ഞ് ഏപ്രിലിൽ 1,87,035 കോടി രൂപയിലെത്തി. 

2023 മെയ് മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 12 ശതമാനം കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12 ശതമാനം കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം  കഴിഞ്ഞ വർഷം ഇതേ മാസത്തെ 11 ശതമാനം കൂടുതലാണ് എന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ഐജിഎസ്ടിയിൽ നിന്ന് 35,369 കോടി രൂപ സിജിഎസ്ടിയിലേക്കും 29,769 കോടി രൂപ എസ്ജിഎസ്ടിയിലേക്കും സർക്കാർ മാറ്റിയിട്ടുണ്ട്. ഇതിനു ശേഷം 2023 മെയ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 63,780 കോടി രൂപയും എസ്ജിഎസ്ടിക്ക് 65,597 കോടി രൂപയുമാണ്.

ALSO READ: സമ്പന്ന സിംഹാസനത്തിലേക്ക് വീണ്ടും ഇലോൺ മസ്‌ക്; ഇനി ലോകത്തിലെ ഏറ്റവും വലിയ ധനികൻ

2,000 മൂല്യമുള്ള കറൻസി നിർത്തലാക്കിയത് ഉയർന്ന വിലയുള്ളതും ആഡംബരമായതുമായ വസ്തുക്കള്‍ വാങ്ങുന്നതിലേക്ക് നയിച്ചു, ഇത് ജിഎസ്ടി ശേഖരത്തിൽ വർദ്ധനവിന് കാരണമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഫലപ്രദമായ ഉപയോഗത്തോടൊപ്പം സൂക്ഷ്മപരിശോധനയിലും ഓഡിറ്റിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് വരും മാസങ്ങളിൽ ഉയർന്ന കളക്ഷനിലേക്ക് നയിക്കും. 

click me!