ജിഎസ്ടി: മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു, നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ

By Web TeamFirst Published Jun 28, 2022, 9:51 PM IST
Highlights

ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം.

ദില്ലി: ജിഎസ്ടി (GST) നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം.

GST Course : ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്‌സ്; ഈ തീയതി വരെ അപേക്ഷിക്കാം

പാക്കറ്റ് തൈര്, ലസ്സി, ബട്ടർ മിൽക്ക് അടക്കമുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ ഇടക്കാല റിപ്പോർട്ടിലുണ്ട്. ചൂതാട്ട കേന്ദ്രങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും നികുതി ഏർപ്പെടുത്തുന്നത് നാളെ ചർച്ച ചെയ്യും. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിന് സമിതിയോട് കൗൺസിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്. 

ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ്: മെയ് മാസത്തിലെ വരുമാനം 1.40 ലക്ഷം കോടി രൂപ

ദില്ലി: മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44  ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു വരുമാനം.

ഇത്തവണത്തെ വരുമാനത്തിൽ 25036 കോടി രൂപ സിജിഎസ്‌ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തിൽ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 931 കോടി രൂപ ഇറരക്കുമതിയിലൂടെ കിട്ടിയതാണ്. സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.

Read more:  രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി അദാനിയും അംബാനിയും

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. 2020 - 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 - 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം.

click me!