Asianet News MalayalamAsianet News Malayalam

രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി അദാനിയും അംബാനിയും

ഇൻവെസ്റ്റ് രാജസ്ഥാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലെ അതിസമ്പന്നരായ അദാനിയും അംബാനിയും നിക്ഷേപത്തിനൊരുങ്ങുന്നത് 

Adani, Ambani make rupees 1.68 trillion investment pledge in Rajasthan
Author
Trivandrum, First Published Jun 27, 2022, 4:50 PM IST

ജയ്പൂർ : കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിന് ഒരു ഇന്ത്യയിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇരുവരും ചേർന്ന് 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കും എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന ഇൻവെസ്റ്റ് രാജസ്ഥാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പൻ നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരുമായി ധാരണപത്രം ഒപ്പുവെച്ചു എന്നാണ് വിവരം.

2021 ഡിസംബർ 2022 മാർച്ച് മാസത്തിനും ഇടയിലാണ് നിക്ഷേപ വാഗ്ദാനങ്ങൾ എത്തിയത്. ഈ കാലയളവിൽ സംസ്ഥാനത്തെത്തിയ 940453 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളിൽ 18 ശതമാനം അംബാനിയുടെയും അദാനിയുടെതുമാണ്. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ആണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകിയിരിക്കുന്നത്.

 അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 60,000 കോടി രൂപയുടെയും അദാനി ഇൻഫ്ര ലിമിറ്റഡ് 5000 കോടി രൂപയുടെയും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 3000 കോടി രൂപയുടെയും അദാനി വിൽമർ ലിമിറ്റഡ് 246 കോടി രൂപയുടെയും നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

Follow Us:
Download App:
  • android
  • ios