ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
മുംബൈയിലെ സ്വദേശ് സ്റ്റോറിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ച് നിത ആംബാനി. ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലയുടെയും ഒരു ആഘോഷമായിരുന്നു അംബാനി കുടുംബം ഒരുക്കിയത്.

സ്വദേശ്
ഇന്ത്യയിലെ ഏറ്റ്വും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി റിലയൻസ് ഫൗണ്ടേഷനെ നയിക്കുന്നവരിൽ പ്രധാനിയാണ്. കഴിഞ്ഞ ദിവസം നിത ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തോടുള്ള സ്‌നേഹം വീണ്ടും തെളിയിച്ചുകൊണ്ട് സ്വദേശ് മുംബൈ എന്ന പരിപാടിക്ക് നേതൃത്വം നൽകി.
ബനാറസി സാരി
നിത അംബാനി മുംബൈയിലെ സ്വദേശ് സ്റ്റോറിൽ എത്തിയത് രാജകീയം എന്ന്തന്നെ പറയാവുന്ന വസ്ത്രധാരണത്തോടെയാണ്. മയിൽപ്പീലി നിറത്തിലുള്ള ബനാറസി സാരിയാണ് നിത ധരിച്ചത്.
രാജകീയം
കൈകൊണ്ട് വരച്ച ചിത്രങ്ങളുള്ള ബട്ടണുകളും വിന്റേജ് സ്പൈനൽ ഡിസൈനിംഗും ഉള്ള മനീഷ് മൽഹോത്ര കസ്റ്റമൈസ് ചെയ്ത പോൾക്കി ബ്ലൗസാണ് നിത അംബാനി മുംബൈയിൽ നടന്ന സ്വദേശ് പരിപാടിയിൽ ധരിച്ചത്.
ആഭരണങ്ങൾ
നിതയുടെ ആഭരണങ്ങളാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 100 വർഷങ്ങൾക്ക് മുമ്പ് കൈകൊണ്ട് നിർമ്മിച്ച ഒരു ജോടി കുന്ദൻ പോൾക്കി ജിമിക്കി നിത അണിഞ്ഞിരുന്നു. കൂടാതെ ഏറ്റവും ശ്രദ്ധ നേടിയത് അമ്മയുടെ ആഭരണമായ ഹാത്ത് ഫൂൾ അണിഞ്ഞതായിരുന്നു. ഇത് കൈകളിൽ അണിയുന്ന ഒരുതരം ഇന്ത്യൻ ആഭരണമാണ്; കൈത്തണ്ടയിലെ വളയെ വിരലുകളുമായി ഹാൻഡ് ബ്രേസ്ലെറ്റാണിത്
വിസ്മയം
ഓരോ ബട്ടണിലും ഒരു ഹിന്ദു ദേവതയെ ചിത്രീകരിച്ചിരിക്കുന്നു, അത് വസ്ത്രത്തെ ആത്മീയ തലത്തിലേക്ക് എത്തിക്കുന്നു. ബ്ലൗസിന്റെ വലതുവശത്ത് മനോഹരമായി നിർമ്മിച്ച ഒരു ഹനുമാൻ ചിത്രമുണ്ട്.
താരങ്ങൾ
നിത അംബാനിയുടെ സ്വദേശ് സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപിക പദുക്കോൺ, അനന്യ പാണ്ഡേ, രൺവീർ സിംഗ്, അനീത് പദ്ദ, അദിതി റാവു ഹൈദാരി എന്നിവരുൾപ്പെടെ ബോളിവുഡ് താരങ്ങൾ പങ്കെടുത്തു.
കരകൗശല വിദഗ്ദർ
ദേശീയ അവാർഡ് ജേതാക്കളായ പത്മശ്രീ ബിരേൻ ബസക്, ശ്രീ വി. പനീർസെൽവം, ശ്രീ ഷമ്മി ബന്നു ശർമ്മ, ശ്രീമതി ഗുഞ്ചൻ ജെയിൻ എന്നിവരും ചടങ്ങിലുണ്ടായിരുന്നു

