നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ ജിഎസ്‍ടി കൗണ്‍സില്‍ യോഗം നാളെ

Published : Jun 20, 2019, 10:23 PM ISTUpdated : Jun 20, 2019, 10:27 PM IST
നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ ജിഎസ്‍ടി കൗണ്‍സില്‍ യോഗം നാളെ

Synopsis

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നാളെ നടക്കുന്നത്. 

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമ്മന്‍റെ അധ്യക്ഷതയില്‍ നാളെ ജിഎസ്‍ടി കൗണ്‍സില്‍ യോഗം ചേരും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നാളെ നടക്കുന്നത്. യോഗത്തില്‍  നികുതി വെട്ടിപ്പ് തടയുന്നതിനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കന്നതിനുമുള്ള ചര്‍ച്ചകളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി കൗണ്‍സിലിന്‍റെ 35 ാമത് യോഗമാണ് നാളത്തേത്.

ജിഎസ്ടിക്ക് പിന്നാലെ ബിസിനസ് സംരഭങ്ങളില്‍ സാമ്പത്തിക തളര്‍ച്ചയും വരുമാനക്കുറവും  ഉണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. വരും നാളുകളില്‍ ബിസിനസ്സുകള്‍ക്ക് നേരെ നിരീക്ഷണം ശക്തമാക്കാനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍