വിപണി തിരിച്ചുപിടിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക്, മാസം മൂന്ന് ലക്ഷം ക്രെഡിറ്റ് കാർഡ് അടുത്ത ലക്ഷ്യം

By Web TeamFirst Published Aug 23, 2021, 4:30 PM IST
Highlights

ക്രെഡിറ്റ് കാർഡ് വിപണിയിൽ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ അടുത്ത പാദവാർഷികം മുതൽ പ്രതിമാസം മൂന്നു ലക്ഷം ക്രെഡിറ്റ് ഇഷ്യൂ ചെയ്യുകയാണ് ബാങ്കിന്റെ ലക്ഷ്യം.

മുംബൈ: ക്രെഡിറ്റ് കാർഡ് വിപണിയിൽ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ അടുത്ത പാദവാർഷികം മുതൽ പ്രതിമാസം മൂന്നു ലക്ഷം ക്രെഡിറ്റ് ഇഷ്യൂ ചെയ്യുകയാണ് ബാങ്കിന്റെ ലക്ഷ്യം.

നിരന്തരം സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് എട്ടുമാസത്തോളം ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതിൽ നിന്നും ബാങ്കിനെ റിസർവ് ബാങ്ക് വിലക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ബിസിനസ് പുനരാരംഭിക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് ആർബിഐയുടെ അനുമതി ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ബാങ്ക് പുതിയ ലക്ഷ്യവുമായി മുന്നോട്ടുപോകുന്നത്.

വിപണിയിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് എന്നാണ് എച്ച്ഡിഎഫ്സി ഗ്രൂപ്പിന്റെ പെയ്മെന്റ്, കൺസ്യൂമർ ഫിനാൻസ്, ഡിജിറ്റൽ ബാങ്കിങ്, ഐടി എന്നിവയുടെ തലവനായ പരാഗ് റാവു പറഞ്ഞത്. 2020ഇൽ വിലക്ക് വരുന്നതിന് തൊട്ടുമുൻപ് മാസം മൂന്നുലക്ഷം പുതിയ ക്രെഡിറ്റ് കാർഡുകൾ ആയിരുന്നു ബാങ്ക് നൽകിക്കൊണ്ടിരുന്നത്. അടുത്ത രണ്ട് സാമ്പത്തിക പാദങ്ങളിൽ മൂന്നു ലക്ഷം വീതം ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനും അതുകഴിഞ്ഞ് 500000 കാർഡുകൾ മാസംതോറും നൽകാനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

വിലക്കേർപ്പെടുത്തിയ കാലത്ത് ക്രെഡിറ്റ് കാർഡ് വിപണിയിൽ എച്ച്ഡിഎഫ്സി യുടെ സ്വാധീനം രണ്ട് ശതമാനത്തോളം കുറഞ്ഞു. കിട്ടിയ അവസരം മുതലാക്കി ഐസിഐസിഐ ബാങ്ക്, എസ് ബി ഐ ബാങ്ക്, എന്നിവ മുന്നേറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!