Latest Videos

ഈ നമ്പറിലേക്ക് മിസ്ഡ്‌കോള്‍ ചെയ്യൂ, പിഎഫ് ബാലന്‍സ് വിവരങ്ങള്‍ പെട്ടെന്ന് അറിയാം

By Web TeamFirst Published Mar 13, 2023, 11:19 PM IST
Highlights

പിഎഫ് വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ ആയും അല്ലാതെയും അവരവരുടെ  അക്കൗണ്ട് വിവരങ്ങള്‍ അറിയുകയും, ആവശ്യമെങ്കില്‍ ഓണ്‍ലൈനയിത്തന്നെ പണം പിന്‍വലിക്കുകയും ചെയ്യാം.  

തൊഴിലാളികളെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങള്‍ക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. പിഎഫ് വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ ആയും അല്ലാതെയും അവരവരുടെ  അക്കൗണ്ട് വിവരങ്ങള്‍ അറിയുകയും, ആവശ്യമെങ്കില്‍ ഓണ്‍ലൈനയിത്തന്നെ പണം പിന്‍വലിക്കുകയും ചെയ്യാം.  

നിലവില്‍ പിഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് അപിഎഫ്ഒ. ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 9966044425 എ്ന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ പിഫ് അക്കൗണ്ട് ബാലന്‍സ് എളുപ്പത്തില്‍ അറിയാന്‍ കഴിയും. യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വരിക്കാര്‍ക്കാണ് മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ ബാലന്‍സ് വിവരങ്ങള്‍ അറിയാന്‍ കഴിയുക.

മിസ്ഡ് കോള്‍ സൗകര്യം ലഭിക്കാനായി ചെയ്യേണ്ടത്

ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോര്‍ട്ടലില്‍ യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ രജിസറ്റര്‍ ചെയ്യേണ്ടതുണ്ട്.

പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവയിലേതെങ്കിലുമൊന്നിന്റൈ  കെവൈസി ലഭ്യമാക്കണം

നിങ്ങളുടെ രജിസ്റ്റേഡ്് മൊബൈല്‍ നമ്പറില്‍ നിന്നും 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക

രണ്ട് റിങ്ങിനു ശേഷം കോള്‍ ആട്ടോമാറ്റിക്കലി ഡിസ്‌കണക്ട് ആകും

യാതൊരു ചെലവുമില്ലാതെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഇപിഎഫ് വരിക്കാരുടെ 12 അക്ക യുഎഎന്‍ നമ്പറുമായി ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയിലേതെങ്കിലുമൊന്ന് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലാണ് പിഎഫ് അക്കൗണ്ട് ബാലന്‍സിലെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയുക.

മാത്രമല്ല നിക്ഷേപം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന സൗകര്യം നേരത്തെ തന്നെ നിലവിലുണ്ട്. ഇന്ത്യയിലെവിടെ നിന്നും epfgims.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതി സമര്‍പ്പിക്കാം. പിഎഫ് അംഗങ്ങള്‍,ഇപിഎസ് പെന്‍ണര്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാം.ഇപിഎഫ് നിക്ഷേപം സംബന്ധിച്ച പരാതികള്‍ക്കും, സംശയങ്ങള്‍ക്കും 1800118005 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും വിളിക്കാവുന്നതാണ്.

അതേസമയം ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളിയും, തൊഴിലുടമയും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ 8000 ത്തിലധികം ജീവനക്കാര്‍ ഉയര്‍ന്ന പെന്‍ഷന് അപേക്ഷ നല്‍കിക്കഴിഞ്ഞു.
 

click me!