മുകേഷ് അംബാനിയുടെ ഏകമകളുടെ ആഗ്രഹം; ഇഷ അംബാനിയ്ക്ക് ലഭിച്ചത്

Published : Mar 13, 2023, 04:40 PM IST
മുകേഷ് അംബാനിയുടെ ഏകമകളുടെ ആഗ്രഹം; ഇഷ അംബാനിയ്ക്ക് ലഭിച്ചത്

Synopsis

ആഗ്രഹിച്ചത് ഒന്ന് എന്നാൽ ലഭിച്ചത് മറ്റൊന്ന്. മുകേഷ് അംബാനിയുടെ ഏകമകൾ ഇഷ അംബാനിയുടെ ആഗ്രഹം ഇതായിരുന്നു 

തകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ  ചെയർമാനുമായ  മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. ഇവർക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്. ആകാശ് അംബാനിയും അനന്ത് അംബാനിയും. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ടകളാണ്. ഈ അടുത്ത് റിലയൻസിൽ തലമുറമറ്റം മുകേഷ് അംബാനി നടപ്പാക്കിയിരുന്നു. മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു,  ഇഷ അംബാനി റിലയൻസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും, ഇളയവൻ അനന്ത് അംബാനി എനർജി യൂണിറ്റ് നോക്കും. ഇപ്പോൾ ഇഷ അംബാനിയുടെ കുട്ടികാലത്തെ ആഗ്രഹത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

1991 ഒക്ടോബർ 23 ന് ജനിച്ച ഇഷ അംബാനി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇഷ അംബാനി എംബിഎ പൂർത്തിയാക്കി.

23-ാം വയസിലാണ് ഇഷ അംബാനി പിതാവിന്റെ വ്യവസായത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. 2020-ൽ ഇഷ, റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ബോർഡുകളിൽ ചേർന്നു. 2016-ൽ, ഇഷ അംബാനിയുടെ നിർദേശ പ്രകാരമാണ് കമ്പനി റിലയൻസ് റീട്ടെയിലിന്റെ ഇ-കൊമേഴ്‌സ്, ഫാഷൻ പ്ലാറ്റ്‌ഫോമായ അജിയോ ആരംഭിച്ചത്. 

ആനന്ദ് പിരാമലിനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്. 25,000 കോടി രൂപ ആസ്തിയുള്ള പിരാമൽ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ആനന്ദ് പിരാമലിന്റെ പിതാവ് അജയ് പിരാമലാണ്. വിവാഹ ശേഷം ആനന്ദ് സമ്മാനിച്ച 450 കോടി രൂപ വിലയുള്ള ഒരു ബംഗ്ലാവിലാണ് ഇഷ അംബാനി താമസിക്കുന്നത്.

കുട്ടികാലത്ത് വ്യവസായി ആകുക എന്നതല്ലായിരുന്നു ഇഷ അംബാനിയുടെ ആഗ്രഹം. ഒരു അധ്യാപികയാകാനാണ് ഇഷ അംബാനി ആഗ്രഹിച്ചിരുന്നത് എന്നാണ് റിപ്പോർട്ട് 
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം