
ജീവിതത്തിൽ ഇൻഷുറൻസിന് പ്രാധാന്യമേറെയാണ്. പ്രത്യേകിച്ചും ആരോഗ്യ ഇൻഷുറൻസിന്. അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമാണ് ഇൻഷുറൻസുകൾ. ഡോക്ടറെ കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ കൺസൾട്ടേഷനുകൾക്ക് ധാരാളം പണം നൽകുക തന്നെ വേണം. കോവിഡ്-19 പാൻഡെമിക്കിൽ നിന്ന് നാമെല്ലാവരും പഠിച്ച ഒരു കാര്യമാണ് ആരോഗ്യത്തിനായിരിക്കണം മുൻഗണന എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമേഖല ചെലവേറിയതായിട്ടുണ്ട്. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം. ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത്, ആശുപതിയിലെ ചെലവുകൾ നികത്താൻ നിങ്ങളെ സഹായിക്കും.
ALSO READ: കാനഡയിലെ ഏറ്റവും ധനികനായ ഇന്ത്യൻ വംശജൻ; ആസ്തി ഇതാണ്
ആരോഗ്യ ഇൻഷുറൻസിന്റെ പ്രയോജനങ്ങൾ
ഹോസ്പിറ്റലൈസേഷൻ: ഡോക്ടറുടെ ഫീസും മരുന്നുകളുടെ ചെലവുകൾ ഉൾപ്പെടെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്തുണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കാൻ ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. പരിശോധനകൾ, റൂം വാടകകൾ, അല്ലെങ്കിൽ ഐസിയു ചാർജുകൾ എന്നിവയുടെ ചെലവുകളും ഇൻഷുറൻസ് വഹിക്കും.
പ്രീ-ആൻഡ്-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ: ഹോസ്പിറ്റലൈസേഷന് 30-60 ദിവസം മുന്പും 60-90 ദിവസത്തിനു ശേഷവുമുള്ള ചെലവുകളും - ഇൻഷുറൻസ് വഹിക്കുന്നു.
വാർഷിക പരിശോധനകൾ: ചില ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ വാർഷിക മെഡിക്കൽ ചെക്കപ്പ് ചെലവുകളും വഹിക്കുന്നു.
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ നിന്ന് എങ്ങനെ പരമാവധി പ്രയോജനം നേടാം?
ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് പരമാവധി ആനുകൂല്യം ലഭിക്കുന്നതിന്, നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാവുന്നതാണ്:
- ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഉള്ള ഒരാൾക്ക് പരമാവധി ക്ലെയിം ലഭിക്കും. ആദ്യ പ്ലാൻ ഇൻഷുറൻസ് തുകയേക്കാൾ കൂടുതലാണ് മെഡിക്കൽ ചെലവുകൾ എങ്കിൽ, രണ്ടാമത്തേതിൽ നിന്ന് ബാക്കി തുക നിങ്ങൾക്ക് ക്ലെയിം ചെയ്യാം, അങ്ങനെ മിക്ക ചെലവുകളും പരിരക്ഷിക്കപ്പെടും.
- ആരോഗ്യ ഇൻഷുറൻസ് പോളിസികൾ 2-4 വർഷത്തെ വെയ്റ്റിംഗ് കാലയളവിലാണ് വരുന്നത്, നിങ്ങൾ നേരത്തെ തുടങ്ങിയാൽ ഈ കാലയളവ് എളുപ്പത്തിൽ കടന്നുപോകും. പ്ലാനിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നതിന് നേരത്തെ ആരംഭിക്കുന്നതും നല്ലതാണ്.
- പോളിസി സജീവമാണെങ്കിൽ മാത്രമേ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കൂ, അതിനാൽ കൃത്യസമയത്ത് അത് പുതുക്കേണ്ടത് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം