പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ 'പണി പാളും'; എങ്ങനെ ചെയ്യാം എന്നറിയൂ

Published : Dec 27, 2022, 05:30 PM IST
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ 'പണി പാളും'; എങ്ങനെ ചെയ്യാം എന്നറിയൂ

Synopsis

പാൻ കാർഡും ആധാർ കാർഡും ഇതുവരെ ലിങ്ക് ചെയ്തില്ലേ? അടുത്ത വർഷത്തോടെ പാൻ കാർഡ് സാധുതയില്ലാതെയാകും. എങ്ങനെ ലിങ്ക് ചെയ്യാം എന്ന് അറിഞ്ഞിരിക്കൂ   

ദില്ലി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. അടുത്ത വർഷം മാർച്ച് അവസാനത്തോടെ  ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കിയേക്കും.  പാനും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്, കാരണം ഉപയോക്താവ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ആധാർ വിവരങ്ങൾ നൽകണം. ലിങ്ക് ചെയ്താൽ ഈ പ്രക്രിയ എളുപ്പമാകും. 

"ആദായനികുതി നിയമം, 1961 പ്രകാരം, എല്ലാ പാൻ ഉടമകളും 31.3.2023-ന് മുമ്പ് അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. 1.04.2023 മുതൽ, അൺലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമാകും" എന്ന് പ്രസ്താവനയിൽ പറഞ്ഞു. 

 ആദായനികുതി വകുപ്പ് അതിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം 2022 മാർച്ച് 31 ആയിരുന്നു ആദ്യം പാൻ കാർഡ് ലിങ്ക് ചെയ്യേണ്ട അവസാന ദിവസം.  2022 ജൂൺ 30 വരെ 500 രൂപയും 2022 ജൂലൈ 1 മുതൽ 1000 രൂപയും പിഴ അടച്ച് ഉപയോക്താക്കൾ ലിങ്ക് ചെയ്യാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 

എങ്ങനെ  പാൻ കാർഡ് ആധാറുമായി  ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതിൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കുക;

4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക. 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി