CIBIL score: സിബിൽ സ്കോർ ഉയർത്തുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

By Web TeamFirst Published Jul 26, 2022, 3:34 PM IST
Highlights

വിവിധ ആവശ്യങ്ങൾക്കായി ബാങ്കിലെത്തുമ്പോഴാണ് പലപ്പോഴും സിബിൽ സ്കോറിന്റെ പ്രാധാന്യം അറിയുക. സിബിൽ സ്കോർ എങ്ങനെ ഉയർത്തും എന്നറിയാം 

വിവിധ ആവശ്യത്തിന് ബാങ്കിൽ ചെല്ലുമ്പോഴാണ് സിബിൽ സ്കോറിന്റെ (CIBIL score) പ്രാധാന്യം നമ്മൾ മനസ്സിലാകുന്നത്. കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാൾക്ക് ബാങ്കിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കും. എന്നാൽ പോയിന്റ് കുറയുന്നതിനനുസരിച്ച് ബാങ്കിൽ നിന്ന് ഇത്തരം സേവനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നു.

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് (Credit Information Bureau (India) Limited) എന്നുള്ളതിന്റെ ചുരുക്കെഴുത്താണ് സിബിൽ. ഈ സ്കോർ ഉയർത്താനുള്ള നിശ്ചയമായും അറിഞ്ഞിരിക്കേണ്ട എളുപ്പവഴികൾ ആണ് ഇനി പറയുന്നത്.

നിങ്ങളുടെ മാസ തവണകൾ കൃത്യമായി അടച്ചു കഴിഞ്ഞാൽ സിബിൽ സ്കോർ താനെ ഉയരും. തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് ഒട്ടും ഗുണകരമല്ല. ഇത് സിബിൽ സ്കോറിനെ പുറകോട്ടു വലിക്കും.കൃത്യമായ തവണകളിൽ വായ്പകൾ മുടക്കമില്ലാതെ തിരിച്ച് അടച്ചാൽ സിബിൽ സ്കോർ ഉയരും. 

Read Also: ഈ രാജ്യങ്ങളിൽ ഇന്ത്യൻ രൂപ പവർഫുൾ ആണ്; അറിയാം മറ്റ് കറൻസികളുടെ മൂല്യം

ഇന്റർനെറ്റ്, ഗ്യാസ്, വൈദ്യുതി തുടങ്ങി ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും കൃത്യമായി അടയ്ക്കുക. കാലാവധി തീരും മുൻപ് ഇത് അടയ്ക്കാൻ ആയി റിമൈൻഡർ ഓണാക്കി വെക്കുന്നത് സഹായിക്കും.

ഓരോ ഉപഭോക്താവിന്റെയും വായ്പ ശേഷി സംബന്ധിച്ച് ബാങ്കുകൾക്ക് ഏറെക്കുറെ കൃത്യമായ ധാരണയുണ്ട്. അതിനാൽ ബാങ്കിൽനിന്ന് ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഉപയോഗിച്ച് തോന്നുംപടി പണം ചെലവഴിക്കരുത്. ഇത്തരം ഇടപാടുകളിൽ ഉയർന്ന ജാഗ്രത പുലർത്തുക. അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക.

Read Also: കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

ഒരേ സമയം ഒന്നിലധികം വായ്പകൾക്ക് തല വെക്കാതിരിക്കുക. ഒരു വായ്പ തിരിച്ചടച്ചാൽ മാത്രം അടുത്തതിനായി അപേക്ഷിക്കുക. അല്ലെങ്കിൽ മാസത്തവണകൾ മുടങ്ങും അത് സെബിൻ സ്കോറിനെ പുറകോട്ട് അടിപ്പിക്കാനും കാരണമായേക്കും. 

click me!