Asianet News MalayalamAsianet News Malayalam

ഈ രാജ്യങ്ങളിൽ ഇന്ത്യൻ രൂപ പവർഫുൾ ആണ്; അറിയാം മറ്റ് കറൻസികളുടെ മൂല്യം

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് ഇടിവിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ചില രാജ്യങ്ങളിൽ രൂപയുടെ മൂല്യം വലുതാണ്. ഇവയാണ് ആ കറൻസികൾ 
 

These are the countries where the Indian rupee is strong
Author
Trivandrum, First Published Jul 26, 2022, 2:23 PM IST

ഗോള തലത്തിൽ മൂല്യമിടിഞ്ഞു കൊണ്ടിരിക്കുന്ന കറൻസികളിൽ ഒന്നാണ് ഇന്ത്യൻ രൂപ (Indian Rupee). ഡോളറിനെതിരെ 80 രൂപയ്ക്ക് മുകളിലേക്ക് ഇടിഞ്ഞ ഇന്ത്യൻ രൂപ ഇപ്പോൾ നേരിയതോതിൽ നീല മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രൂപ മാത്രമല്ല ഇടിയുന്നത്. ലോകത്ത് മറ്റു പല കറൻസികളുടെയും സ്ഥിതി ഇതുതന്നെയാണ്.

ഇന്ത്യൻ രൂപയെ സംബന്ധിച്ച് മറ്റു പല രാഷ്ട്രങ്ങളിലും കറൻസികളെക്കാൾ മൂല്യമുണ്ട്. അതിലൊന്നാണ് കോസ്റ്റാറിക്ക. വനം-വന്യജീവി ടൂറിസം, ആരെയും മോഹിപ്പിക്കുന്ന പ്രകൃതിഭംഗി എന്നിവകൊണ്ട് ലോക ടൂറിസം ഭൂപടത്തിൽ മുന്നിൽനിൽക്കുന്ന ഈ രാജ്യത്തെ കറൻസിയായ കോസ്റ്റാറിക്ക കൊളൻ (Costa Rican colón) രൂപയെക്കാൾ മൂല്യം കുറഞ്ഞ ഒന്നാണ്. ഒരു ഇന്ത്യൻ രൂപ 8.64 കോസ്റ്റാറിക്ക കോളന് തുല്യമാണ്.

Read Also: ലേലത്തിന് കൊടിയേറി; 5 ജി സ്പെക്ട്രത്തിനായി കൊമ്പുകോർത്ത് ഭീമന്മാർ

 ഒരു ഇന്ത്യൻ രൂപ 1.60 നേപ്പാൾ രൂപയ്ക്ക് തുല്യമാണ്. ലാവോസിലെ കറൻസിയാണ് കിപ്പ്. 188.86 കിപ്പിന് തുല്യമാണ് ഒരു ഇന്ത്യൻ രൂപ. കംബോഡിയയിലെ കറൻസിയാണ് കംബോഡിയൻ റീൽ. 51.26 റീൽ മൂല്യം ഉണ്ട് ഒരു ഇന്ത്യൻ രൂപ.

ഇൻഡോനീഷ്യൻ കറൻസിയും ഇന്ത്യക്ക് പിന്നിലാണ്. 188.20 ഇന്തോനേഷ്യൻ രൂപയാക്ക് തുല്യമാണ് ഒരു ഇന്ത്യൻ രൂപ. വിയറ്റ്നാമീസ് ഡോങ്ക് 293.08 എടുത്താൽ മാത്രമേ ഒരു ഇന്ത്യൻ രൂപയ്ക്ക് ഒപ്പം എത്തൂ. പരാഗ്വ രാജ്യത്തെ കറൻസിയായ ഗൗരനി 86.11 ന് സമമാണ് ഒരു ഇന്ത്യൻ രൂപ. കൊളംബിയയിൽ പെസോസ് (peso) ആണ് കറൻസി. 56.76 പെസോസിനു തുല്യമാണ് ഇന്ത്യൻ രൂപ. 

Read Also: കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? 

ഇന്ത്യൻ രൂപയുടെ മൂല്യം, യുഎസ് ഡോളറിനെ അപേക്ഷിച്ച് ഡിമാൻഡ് ആൻഡ് സപ്ലൈ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഡോളറിന് ഉയർന്ന ഡിമാൻഡ് ഉണ്ടാകുമ്പോൾ, രൂപയുടെ മൂല്യം കുറയുന്നു. ഇത് തിരിച്ചും അങ്ങനെയാണ്. 2022 ആരംഭം മുതൽ തന്നെ രൂപ ദുർബലമായിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം അന്തരാഷ്ട്ര തലത്തിലുള്ള വിതരണ ശൃഖലയെ ബാധിച്ചതും നാണയപ്പെരുപ്പവും ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ ബാധിച്ചിട്ടുണ്ട്. 

Read Also: 79.99 ൽ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്

കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്താൽ, ഡോളറിന്റെ ഡിമാൻഡ് കൂടുതലായിരിക്കും. അതായത് വ്യാപാരങ്ങൾ കൂടുതലും ഡോളറിലാണ് നടക്കുന്നത്. അങ്ങനെ വരുമ്പോൾ ഡോളറിനെതിരെ ആഭ്യന്തര കറൻസിയുടെ മൂല്യം കുറയും.

മറ്റൊരു പ്രധാന കാരണം, രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ ഉണ്ടായ പിൻവലിയൽ ആണ്. ഈ വർഷം 30 ബില്യൺ ഡോളറിലധികം മൂല്യമുള്ള വിദേശ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടതിനാൽ  ആഭ്യന്തര വിപണികളിൽ വിദേശ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. വിദേശ നിക്ഷേപങ്ങൾ കുറഞ്ഞത്  രൂപയുടെ ഇടിവിന് കാരണമായിട്ടുണ്ട് എന്ന് വിദഗ്ധർ പറയുന്നു.

Follow Us:
Download App:
  • android
  • ios