
ആദായ നികുതി റീഫണ്ടുകള്‍ക്കായി ആഴ്ചകളും മാസങ്ങളും കാത്തിരുന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. പല നികുതിദായകര്‍ക്കും ഇപ്പോള്‍ ഇ-ഫയല്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റീഫണ്ട് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍പ് 90 ദിവസങ്ങള്‍ വരെ എടുത്തിരുന്ന റീഫണ്ടുകള്‍ ഇപ്പോള്‍ വെറും 4 മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലെത്തുന്നതായി നികുതിദായകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 12-13 വര്‍ഷം മുന്‍പ് 90 ദിവസത്തില്‍ കൂടുതല്‍ സമയമെടുത്തിരുന്ന റീഫണ്ട് പ്രക്രിയ, ഡിജിറ്റല്‍ സംവിധാനങ്ങളുടെ വേഗം കാരണം മണിക്കൂറുകളായി ചുരുങ്ങിയിരിക്കുകയാണ്.
നോയിഡയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ പ്രകാശ് തനിക്ക് ലഭിച്ച അതിവേഗ റീഫണ്ടിന്റെ അനുഭവം പങ്കുവെച്ചു. താന്‍ വൈകുന്നേരം 5.03-ന് ഐടിആര്‍ ഫോം 1 ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്‌തെന്നും അതേ ദിവസം രാത്രി 9.02-ഓടെ റീഫണ്ട് തന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. നികുതി വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച്, മുന്‍പ് ആദായനികുതി വകുപ്പിന് റീഫണ്ടുകള്‍ നല്‍കാന്‍ ശരാശരി 30-40 ദിവസമെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില നികുതിദായകര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്ത അന്നുതന്നെ റീഫണ്ട് ലഭിച്ചിട്ടുണ്ട്.
എങ്കിലും, ചുരുക്കം ചില നികുതിദായകര്‍ക്കാണ് ഇത്രയും വേഗത്തില്‍ റീഫണ്ട് ലഭിച്ചത്. വലിയൊരു വിഭാഗം നികുതിദായകര്‍ക്ക് ഈ വേഗതത്തില്‍ റീഫണ്ട് ലഭിക്കുന്നുണ്ടോ എന്നതിന് നിലവില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും, സിസ്റ്റം കൂടുതല്‍ കാര്യക്ഷമമായി എന്ന് വിദഗ്ധര്‍ പറയുന്നു.
വേഗതയ്ക്ക് പിന്നിലെ കാരണങ്ങള്‍
നികുതിദായകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ടുകള്‍ വേഗത്തില്‍ എത്താന്‍ നിരവധി കാരണങ്ങളുണ്ട്: