ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സഹായവുമായി സ്വകാര്യ പോർട്ടലുകൾ; നിരക്കുകളിങ്ങനെ

Published : Sep 12, 2025, 06:19 PM IST
ITR

Synopsis

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് സ്വകാര്യ പോർട്ടലുകൾ വഴി ആണെങ്കിലോ എത്ര ഫീസ് നൽകേണ്ടി വരും

 

2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി അടുക്കുകയാണ്. സാധാരണയായി, ഓഡിറ്റിന് വിധേയമല്ലാത്ത വ്യക്തികള്‍ക്കാണ് ഈ സമയപരിധി ബാധകം. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി സ്വന്തമായോ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെയോ റിട്ടേണ്‍ ഫയല്‍ ചെയ്യാം.

സര്‍ക്കാര്‍ പോര്‍ട്ടല്‍ കൂടാതെ, നിരവധി സ്വകാര്യ വെബ്‌സൈറ്റുകളും പണം വാങ്ങി ഫയലിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഈ വെബ്‌സൈറ്റുകള്‍ സാധാരണയായി വരുമാന സ്രോതസ്സുകളുടെ എണ്ണവും സങ്കീര്‍ണ്ണതയും ആവശ്യമായ സഹായത്തിന്റെ നിലവാരവും അനുസരിച്ച് വിവിധ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ സ്വകാര്യ പോര്‍ട്ടലുകള്‍ വഴി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വരുന്ന ചിലവുകള്‍ പരിശോധിക്കാം

TaxManager.in: ഈ വെബ്സൈറ്റിൽ വർഷം 50 ലക്ഷത്തിൽ താഴെ ശമ്പള വരുമാനം ഉള്ളവർക്ക് ₹1,250 ആണ് ഫീസ്. 50 ലക്ഷത്തിന് മുകളിൽ ശമ്പള വരുമാനം ഉള്ളവർക്ക് ₹5,000, മൂലധന നേട്ടങ്ങൾക്ക് ₹4,500, പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ₹5,000, പ്രവാസികൾക്ക് ₹5,000, വിദേശ വരുമാനം ഉള്ളവർക്ക് ₹7,500 എന്നിങ്ങനെയാണ് നിരക്കുകൾ.

ClearTax.in: ഇവിടെ 50 ലക്ഷത്തിൽ താഴെ ശമ്പള വരുമാനം ഉള്ളവർക്ക് ₹3,249 ഫീസ് ഈടാക്കുന്നു. 50 ലക്ഷത്തിന് മുകളിൽ ശമ്പള വരുമാനം ഉള്ളവർക്ക് ₹5,950, മൂലധന നേട്ടങ്ങൾ, പ്രൊഫഷണലുകൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് ₹5,950 മുതൽ ₹8,750 വരെയാണ് നിരക്ക്.പ്രവാസികൾക്കും വിദേശ വരുമാനം ഉള്ളവർക്കും ₹8,750 ആണ് ഈടാക്കുന്നത്.

MyItreturn.com: ഈ സൈറ്റിൽ 50 ലക്ഷത്തിൽ താഴെ ശമ്പള വരുമാനം ഉള്ളവർക്ക് ₹1,000, 50 ലക്ഷത്തിന് മുകളിൽ ശമ്പള വരുമാനം ഉള്ളവർക്ക് ₹2,000, മൂലധന നേട്ടങ്ങൾക്ക് ₹4,000, പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ₹5,000 എന്നിങ്ങനെയാണ് നിരക്കുകൾ. പ്രവാസികൾക്ക് ₹1,000 മുതൽ ₹6,000 വരെയും വിദേശ വരുമാനം ഉള്ളവർക്ക് ₹6,000-വും ഈടാക്കുന്നു.

Tax2Win.in: ഈ വെബ്സൈറ്റിൽ ₹1,541 മുതൽ ₹1,962 വരെയാണ് നിരക്ക്. മൂലധന നേട്ടങ്ങൾക്ക് ₹4,908, പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ₹3,066, പ്രവാസികൾക്ക് ₹9,203, വിദേശ വരുമാനം ഉള്ളവർക്ക് ₹12,270 എന്നിങ്ങനെയാണ് നിരക്കുകൾ.

TaxSpanner: 50 ലക്ഷത്തിൽ താഴെ ശമ്പള വരുമാനം ഉള്ളവർക്ക് ₹699-വും, 50 ലക്ഷത്തിന് മുകളിൽ ശമ്പള വരുമാനം ഉള്ളവർക്ക് ₹4,899-വുമാണ് നിരക്ക്. മൂലധന നേട്ടങ്ങൾക്ക് ₹2,449 മുതൽ ₹4,999 വരെയും, പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ₹4,999-വും, പ്രവാസികൾക്ക് ₹4,199-വും, വിദേശ വരുമാനം ഉള്ളവർക്ക് ₹4,199 മുതൽ ₹7,999 വരെയും ഈടാക്കുന്നു.

Tax Buddy: ഇവിടെ 50 ലക്ഷത്തിൽ താഴെ ശമ്പള വരുമാനം ഉള്ളവർക്ക് ₹999-വും, 50 ലക്ഷത്തിന് മുകളിൽ ശമ്പള വരുമാനം ഉള്ളവർക്ക് ₹1,099-വുമാണ് ഫീസ്. മൂലധന നേട്ടങ്ങൾക്ക് ₹2,999, പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ₹2,499, പ്രവാസികൾക്ക് ₹4,499, വിദേശ വരുമാനം ഉള്ളവർക്ക് ₹7,499 എന്നിങ്ങനെയാണ് നിരക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു