രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി

Published : Sep 16, 2025, 08:20 AM IST
IT Returns last date

Synopsis

രാജ്യത്ത് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം നികുതിദായകർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം. 

ദില്ലി: രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നും കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. ഇതുവരെ 7.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു. സമയപരിധിക്കുളളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദായകര്‍ക്ക് പിഴ അടയ്ക്കേണ്ടി വരും. ഇതിനു പുറമെ ആനൂകൂല്യങ്ങളും നഷ്ടമാകും. നേരത്തെ ജൂലൈ 31 ആയിരുന്നു സമയപരിധി പിന്നീടിത് സെപ്തംബര്‍ 15 ആക്കിയിരുന്നു.

പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ഈ ആവശ്യം പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്. പോർട്ടലിന്റെ തകരാറുകൾ പരിഹരിക്കുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല.

ഇതുവരെ റിട്ടേൺ സമർപ്പിക്കാത്തവർക്ക് സാവകാശം നൽകുന്നതിനും, സൈറ്റിലെ തിരക്ക് കുറയ്ക്കുന്നതിനും ഈ നീട്ടൽ സഹായകമാകും. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ നിർബന്ധമില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ സമയപരിധി നീട്ടൽ. 

 

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം