ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

Published : Apr 02, 2026, 05:54 PM IST
defence

Synopsis

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 62.66% വര്‍ധനവാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വന്‍ മുന്നേറ്റവും സര്‍ക്കാര്‍ നടപ്പിലാക്കിയ ലളിതമായ നടപടിക്രമങ്ങളുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍.

ആഗോള പ്രതിരോധ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമായി ഇന്ത്യ മാറുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി സര്‍വകാല റെക്കോര്‍ഡിലെത്തി. 38,424 കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവാണുണ്ടായത്. 2024-25 കാലയളവില്‍ ഇത് 23,622 കോടി രൂപയായിരുന്നു. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യയെ ഒരു ആഗോള പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കുതിച്ചുചാട്ടം

കയറ്റുമതിയിലെ ഈ വന്‍ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവരുടെ കയറ്റുമതിയില്‍ 151 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 8,389 കോടി രൂപയായിരുന്ന പൊതുമേഖലാ കയറ്റുമതി ഇത്തവണ 21,071 കോടി രൂപയായി ഉയര്‍ന്നു.സ്വകാര്യ മേഖലയും ഒട്ടും പിന്നിലല്ല. ഏകദേശം 14 ശതമാനം വളര്‍ച്ചയോടെ 17,353 കോടി രൂപയുടെ കയറ്റുമതി സ്വകാര്യ കമ്പനികള്‍ നടത്തി. മൊത്തം കയറ്റുമതിയുടെ 54.84 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങളും 45.16 ശതമാനം സ്വകാര്യ മേഖലയുമാണ് സംഭാവന ചെയ്തത്.

80 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കരുത്ത്

നിലവില്‍ ലോകത്തെ എണ്‍പതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി നടത്തുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. മുന്‍പ് 128 കമ്പനികളായിരുന്നത് ഇപ്പോള്‍ 145 ആയി ഉയര്‍ന്നു.

മാറ്റം വരുത്തിയത് സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍

പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലളിതമായ നടപടിക്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കയറ്റുമതി അനുമതികള്‍ക്കായി ഏകജാലക സംവിധാനവും ഓണ്‍ലൈന്‍ പോര്‍ട്ടലും ഏര്‍പ്പെടുത്തിയത് കമ്പനികള്‍ക്ക് വലിയ സഹായമായി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യകതയും ആഭ്യന്തര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവുമാണ് ഇന്ത്യയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ
വേനൽച്ചൂടും ക്രിക്കറ്റ് ആവേശവും ഒന്നിച്ചെത്തി; ബിയറിന് 'ചാകരക്കാലം'; യുദ്ധം ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുമെന്ന പ്രതീക്ഷയിൽ കമ്പനികൾ