പാടത്ത് പൊന്ന് വിളയും; റെക്കോർഡ് വിളവെടുപ്പ് പ്രതീക്ഷിച്ച് ഇന്ത്യ

Web Desk   | Asianet News
Published : Feb 18, 2020, 09:47 PM IST
പാടത്ത് പൊന്ന് വിളയും; റെക്കോർഡ് വിളവെടുപ്പ് പ്രതീക്ഷിച്ച് ഇന്ത്യ

Synopsis

അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരും ലോകത്തെ രണ്ടാമത്തെ വലിയ ഉൽപ്പാദകരുമായ ഇന്ത്യ, നെൽപ്പാടത്തും പ്രതീക്ഷ വയ്ക്കുന്നുണ്ട്.

ദില്ലി: ഇക്കുറി പാടത്ത് പൊന്ന് വിളയുമോ? രാജ്യം കാത്തിരിക്കുന്നത് റെക്കോർഡ് വിളവെടുപ്പെന്ന സുന്ദര സന്തോഷ വാർത്തക്കാണ്. ഗോതമ്പ് പാടത്ത് നിന്ന് 106.21 ദശലക്ഷം ടൺ വിളവ് ഇക്കുറി ഉണ്ടാകും. അനുകൂല കാലാവസ്ഥയാണ് പാടത്ത് നിന്ന് നല്ല വാർത്തയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അടുത്ത ജൂണിനുള്ളിൽ ഗോതമ്പ് വിളവെടുപ്പിൽ 2.5 ശതമാനം വർധനവുണ്ടാകും. ഗോതമ്പ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം, അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരും ലോകത്തെ രണ്ടാമത്തെ വലിയ ഉൽപ്പാദകരുമായ ഇന്ത്യ, നെൽപ്പാടത്തും പ്രതീക്ഷ വയ്ക്കുന്നുണ്ട്.

Read Also: കാന്‍സറിനെ പ്രതിരോധിക്കാന്‍ കറുത്ത നിറമുള്ള ഗോതമ്പിന് കഴിയുമോ?

നെല്ലുൽപ്പാദനത്തിൽ ഇക്കുറി 0.9 ശതമാനത്തിന്റെ വർധനവ് പ്രതീക്ഷിക്കുന്നു. 117.47 ദശലക്ഷം ടൺ നെല്ല് വിളവെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ധാന്യങ്ങളുടെ ആകെ വിളവെടുപ്പ് 291.95 ദശലക്ഷം ടൺ തൊടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം 285.21 ദശലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

Read More: വെട്ടുകിളി : കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞു ജീവി, തിന്നു തീർക്കുന്നത് 2500 പേർക്കുള്ള നെല്ല്
 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്