ഗ്രാമീണ ചെലവുകൾ അടുത്ത വർഷം 50 ശതമാനം വർദ്ധിപ്പിക്കും; ഭവന നിർമ്മാണവും തൊഴിലവസരവും ഉയർത്തും

By Web TeamFirst Published Nov 23, 2022, 3:53 PM IST
Highlights

ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ  കേന്ദ്ര സർക്കാർ ശ്രമിക്കും. ഇത് ഗ്രാമീണ ചെലവുകൾ കുത്തനെ ഉയർത്തും 
 

ദില്ലി: ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ,അടുത്ത സാമ്പത്തിക വർഷം ഗ്രാമീണ ചെലവുകൾ ഏകദേശം 50 ശതമാനം വർദ്ധിച്ചേക്കും. അതായത് ഏകദേശം 2 ട്രില്യൺ രൂപ വരെ വർദ്ധിപ്പിച്ചേക്കാം, 

2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റ് അതായത് 2023/24  വർഷത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചേക്കും. ഇന്ത്യയുടെ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31  വരെ നീളുന്നതാണ്.

ഈ സാമ്പത്തിക വർഷം ഗ്രാമവികസന മന്ത്രാലയത്തിന് ഇന്ത്യൻ സർക്കാർ 1.36 ട്രില്യൺ രൂപ അനുവദിച്ചിരുന്നു, എന്നാൽ ഇനി 1.60 ട്രില്യൺ രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയുടെ ധനകാര്യ, ഗ്രാമവികസന മന്ത്രാലയങ്ങൾ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അല്ലെങ്കിൽ എംഎൻആർഇജിഎ എന്ന ഗവൺമെന്റിന്റെ തൊഴിൽ പദ്ധതിയിൽ കൂടുതൽ പേർ ങ്ങളായിരുന്നു. കോവിഡ് പാൻഡെമിക്കിൽ നിന്ന് പുറത്തുവരുമ്പോൾ, രാജ്യത്തെ ഗ്രാമീണ മേഖലകൾ വിലക്കയറ്റത്തിന്റെയും പരിമിതമായ കാർഷികേതര തൊഴിലവസരങ്ങളുടെയും സമ്മർദ്ദത്തിലായിരുന്നു.

അതേസമയം, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും പ്രീ-ബജറ്റ് മീറ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച. ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആയിരിക്കും വരാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷത്തിൽ, സർക്കാർ പരിമിതമായ കാലയളവിലേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നു. സാധാരണയായി ജൂലൈ വരെയാണ് ബജറ്റ് പാസാക്കുന്നത്. 
 

click me!