ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനി 'അമേരിക്കനാണ്' !: ഈ കമ്പനി മുന്നേറിയത് ആമസോണിനെ രണ്ടാമതാക്കി

By Web TeamFirst Published Aug 4, 2019, 9:29 PM IST
Highlights

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായി യൂറോ മോണിറ്റര്‍ കണ്ടെത്തിയത് ആമസോണിനെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ 100 റീട്ടെയ്ല്‍ ഭീമന്മാരെയാണ് യൂറോ മോണിറ്റര്‍ പട്ടികപ്പെടുത്തിയത്. 

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായി വാള്‍മാര്‍ട്ട്. ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനികളെക്കുറിച്ച് യൂറോമോണിറ്റര്‍ ഇന്‍റര്‍നാഷണല്‍ ട്രാക്കിങ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ഫ്ലിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തതോടെയാണ് വാള്‍മാര്‍ട്ടിന് ഈ വന്‍ നേട്ടം സ്വന്തമായത്. 

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായി യൂറോ മോണിറ്റര്‍ കണ്ടെത്തിയത് ആമസോണിനെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ 100 റീട്ടെയ്ല്‍ ഭീമന്മാരെയാണ് യൂറോ മോണിറ്റര്‍ പട്ടികപ്പെടുത്തിയത്. ഇന്ത്യയിലെ റീട്ടെയ്ല്‍ കമ്പനികളില്‍ മൂന്നാം സ്ഥാനം നേടിയത് ഫ്യൂച്ചര്‍ ഗ്രൂപ്പാണ്. പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടുന്ന ഇന്ത്യന്‍ കമ്പനിയും ഫ്യൂച്ചര്‍ ഗ്രൂപ്പാണ്.

റിലയന്‍സിനാണ് നാലാം സ്ഥാനം. ടാറ്റാ ഗ്രൂപ്പിനാണ് പട്ടികയില്‍ അഞ്ചാം സ്ഥാനം ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ഭീമനായി തെരഞ്ഞെടുക്കപ്പെട്ടത് ചൈനീസ് കമ്പനിയായ ആലീബാബയാണ്. രണ്ടാം സ്ഥാനം ജെഡി. കോമിനാണ്. മൂന്നാം സ്ഥാനം നേടിയത് ജപ്പാന്‍റെ സെവന്‍ ആന്‍ഡ് സെവന്‍ ആന്‍ഡ് ഐ ഹോള്‍ഡിംഗ്സ് കമ്പനി ലിമിറ്റഡാണ്.  

click me!