റെയിൽവെയുടെ 350 റൂട്ടുകൾ കൂടി വിട്ടുകൊടുക്കും, അഞ്ച് വർഷത്തിനുള്ളിൽ 500 സ്വകാര്യ ട്രെയിനുകൾക്ക് നീക്കം

By Web TeamFirst Published Feb 21, 2020, 7:16 PM IST
Highlights

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിക്ക് സ്വകാര്യ കമ്പനികളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ഉള്ളതായാണ് വിവരം.

ദില്ലി: ഇന്ത്യൻ റെയിൽവെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടത്തിൽ 350 റൂട്ടുകൾ കൂടി സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ വിട്ടുകൊടുക്കും. ആദ്യഘട്ടത്തിൽ 150 ട്രെയിൻ റൂട്ടുകളിൽ സ്വകാര്യ വത്കരണം പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിക്ക് സ്വകാര്യ കമ്പനികളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ഉള്ളതായാണ് വിവരം.

Read More: തുടക്കം മിന്നിച്ച് സ്വകാര്യ ട്രെയിന്‍, ആദ്യമാസത്തെ ലാഭം ഇത്രയും ലക്ഷം!...

ഇപ്പോൾ 13000 ട്രെയിനുകളാണ് റെയിൽവെയ്ക്കുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാലായിരം ട്രെയിനുകൾ കൂടി വേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് സ്വകാര്യ പങ്കാളിത്തത്തിനുള്ള നീക്കം. സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ റെയിൽവെയ്ക്ക് കിലോമീറ്ററിന് 686 രൂപ നൽകണം. 22500 കോടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം. ട്രെയിനുകൾ മാത്രമായിരിക്കും സ്വകാര്യ വ്യക്തിയുടേത്. ലോക്കോ പൈലറ്റ്, ഗാർഡ്, സുരക്ഷാ സംവിധാനങ്ങൾ എല്ലാം റെയിൽവെയുടേതായിരിക്കും.

Read More: രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു: വൈകിയോടിയാല്‍ നഷ്ടപരിഹാരം കിട്ടും... 

click me!