കൊവിഡ് ഭീതി: ഓഹരിവിപണി കൂപ്പുകുത്തി; യെസ് ബാങ്കിന് പുത്തനുണര്‍വ്വ്

By Web TeamFirst Published Mar 9, 2020, 9:55 AM IST
Highlights

യെസ് ബാങ്കിന്റെ ഓഹരിമൂല്യത്തിൽ ഇന്ന് വർധനയുണ്ടായി

മുംബൈ: കൊവിഡ് 19 ഭീതിയിൽ  ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 1134 പോയിന്റ് നഷ്ടത്തിൽ 36441 ലും നിഫ്റ്റി 321 പോയന്റ് താഴ്ന്ന് 10667ലുമാണ് വ്യാപാരം നടക്കുന്നത്. ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം വന്‍തോതിൽ വര്‍ധിക്കുന്നതിൽ ഭീതിയിലായ നിക്ഷേകര്‍ കൂട്ടത്തോടെ ഓഹരി വിറ്റൊഴിയുന്നതാണ് വിപണിയെ ബാധിച്ചത്.

നിഫ്റ്റി 7 മാസത്തെ താഴ്ന്ന നിരക്കിലേക്കാണ് ഇന്നെത്തിയത്. ബിഎസ്ഇയിലെ 188 ഓഹരികൾ നേട്ടത്തിലും 520 ഓഹരികൾ നഷ്ടത്തിലും 69 ഓഹരികൾ മാറ്റമില്ലാതെയും തുടരുകയാണ്. എസ്ബിഐ, ഒൻജിസി, വേദാന്ത, ഹിൻഡാൽകോ, ഇൻഡസന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഇന്ന് വൻ നഷ്ടം നേരിട്ടത്. അതേസമയം യെസ് ബാങ്കിന്റെ ഓഹരിമൂല്യത്തിൽ ഇന്ന് വർധനയുണ്ടായി.

യെസ് ബാങ്കിനെ രക്ഷിക്കാന്‍ എസ്ബിഐ; തീരുമാനം കാത്ത് നിക്ഷേപകര്‍

click me!