രാജ്യത്തേക്ക് വിദേശത്ത് നിന്നുള്ള കൽക്കരി ഇറക്കുമതി കുത്തനെ ഉയർന്നു

By Web TeamFirst Published Jun 28, 2021, 9:11 AM IST
Highlights

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 17.09 ദശലക്ഷം ടൺ കൽക്കരിയായിരുന്നു. 

ദില്ലി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള കൽക്കരി ഇറക്കുമതി ഏപ്രിൽ മാസത്തിൽ കുത്തനെ വർധിച്ചു. 30.3 ശതമാനമാണ് വർധന. 22.27 ദശലക്ഷം ടൺ കൽക്കരിയാണ് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 17.09 ദശലക്ഷം ടൺ കൽക്കരിയായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി കൽക്കരി വാങ്ങി സൂക്ഷിക്കാനുള്ള തീരുമാനവും വിതരണത്തിലെ ആശങ്കയുമാണ് ഇറക്കുമതി വർധിക്കാൻ കാരണമായി പറയുന്നത്.

നോൺ കോക്കിങ് കൽക്കരി 15.32 ദശലക്ഷം ടണ്ണാണ് ഏപ്രിൽ മാസത്തിൽ ഇറക്കുമതി ചെയ്തത്. 12.28 ദശലക്ഷം ടണ്ണായിരുന്നു കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലെ കണക്ക്. കോക്കിങ് കൽക്കരി 4.74 ദശലക്ഷം ടണ്ണാണ് ഇക്കുറി ഇറക്കുമതി ചെയ്തത്. 3.23 ദശലക്ഷം ടണ്ണായിരുന്നു കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഇന്ത്യയിലേക്ക് എത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!