ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയഗാഥ നൽകിയ ഊര്‍ജ്ജം, പ്രതിരോധ ബജറ്റില്‍ 50,000 കോടി രൂപയുടെ വര്‍ദ്ധനവിന് സാധ്യത

Published : May 16, 2025, 01:34 PM IST
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയഗാഥ നൽകിയ ഊര്‍ജ്ജം, പ്രതിരോധ ബജറ്റില്‍ 50,000 കോടി രൂപയുടെ വര്‍ദ്ധനവിന് സാധ്യത

Synopsis

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി 1 ന് അവതരിപ്പിച്ച 2025-26 ലെ ബഡ്ജറ്റില്‍ സൈനിക സേവനങ്ങള്‍ക്ക് റെക്കോര്‍ഡ് തുകയായ 6.81 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്.

പ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ 50,000 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായേക്കുമെന്ന് സൂചന. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന അനുബന്ധ ബഡ്ജറ്റിലൂടെ ഈ തുക അനുവദിക്കാനാണ് സാധ്യത. ഇത് നടപ്പായാല്‍ പ്രതിരോധ മേഖലയ്ക്കുള്ള മൊത്തം വിഹിതം 7 ലക്ഷം കോടി രൂപ കടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി 1 ന് അവതരിപ്പിച്ച 2025-26 ലെ ബഡ്ജറ്റില്‍ സൈനിക സേവനങ്ങള്‍ക്ക് റെക്കോര്‍ഡ് തുകയായ 6.81 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ (202425) 6.22 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത് 9.2 ശതമാനം കൂടുതലാണ്.

ഈ അധിക ബജറ്റ് തുക പ്രതിരോഘ രംഗത്തെ ഗവേഷണത്തിനും വികസനത്തിനും, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് അവശ്യ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കാനാണ് സാധ്യത. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. 2014-15ല്‍ പ്രതിരോധ ബജറ്റ് 2.29 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം 6.81 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്, ഇത് മൊത്തം ബജറ്റിന്‍റെ 13.45% ആണ്. നിലവിലെ പ്രതിരോധ ബജറ്റ് എല്ലാ മന്ത്രാലയങ്ങള്‍ക്കുള്ള വിഹിതത്തേക്കാളും ഉയര്‍ന്നതാണ്. രാജ്യത്തെ മൊത്തം ബഡ്ജറ്റിന്‍റെ 13 ശതമാനമാണ് ഈ തുക.

ഇന്ത്യയുടെ പ്രതിരോധശേഷി ലോകത്തിന് മുന്നില്‍ തെളിയിക്കുന്നതായിരുന്നു ഒമ്പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത 'ഓപ്പറേഷന്‍ സിന്ദൂര്‍',  ഈ സൈനിക നടപടിയില്‍, ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ പ്രതിരോധ സംവിധാനം, വന്ന മിസൈലുകളെയും ഡ്രോണുകളെയും തടഞ്ഞ് ഇന്ത്യന്‍ കോട്ട കാത്തു. പാക്കിസ്ഥാനുമായുശ്ശ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ബജറ്റ് ഉയര്‍ത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം