ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി വിലക്കി; ഇന്ത്യക്ക് കനത്ത തിരിച്ചടി

Published : Apr 23, 2022, 12:21 AM ISTUpdated : Apr 23, 2022, 12:26 AM IST
ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി വിലക്കി; ഇന്ത്യക്ക് കനത്ത തിരിച്ചടി

Synopsis

ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയിൽ നിന്നാണ്. ഏപ്രിൽ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ദില്ലി: ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വില ഉയരാൻ സാധ്യത. ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയിൽ ഉൽപ്പാദിപ്പിക്കുന്നഇന്തോനേഷ്യ കയറ്റുമതി വിലക്കിയതോടെയാണിത്. ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയിൽ നിന്നാണ്. ഏപ്രിൽ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ വരെ ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ എട്ട് മുതൽ എട്ടര ദശലക്ഷം ടൺ വരെ പാമോയിലാണ്. ഇതിൽ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നെത്തുന്ന പാമോയിലാണ്. ബാക്കി മലേഷ്യയിൽ നിന്നും.

കയറ്റുമതിക്ക് ഇന്തോനേഷ്യ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വില വൻതോതിൽ ഉയരാൻ കാരണമാകും. യുക്രൈൻ - റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലെ സൺഫ്ലവർ ഓയിൽ വിതരണം പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണിൽ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു. 

ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ നടത്തിയേ മതിയാകൂ. ഇപ്പോൾ തന്നെ രാജ്യത്തെ പാമോയിൽ വില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനാൽ നിരോധനം ഇന്ത്യയ്ക്ക് വലിയ ബാധ്യതയാവും. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളെയും പ്രതിസന്ധി ബാധിക്കും.

കുത്തനെ കുറഞ്ഞും കൂടിയും; ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്നലെ വർധനവുണ്ടായിരുന്നു.  സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് വർധിച്ചത്. ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ ഇല്ലാത്തതിനാൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപ വർധിച്ചിരുന്നു. ഇന്ന് മാറ്റമില്ലാത്തതിനാൽ ഇന്നലത്തെ വിലയായ 4930- ലാണ് ഇന്ന് വിപണനം തുടരുന്നത്. 

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപയാണ് വർധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില  4075 രൂപയായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ട്. ഒരു രൂപയുടെ കുറവാണു വെള്ളിയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വെള്ളിയുടെ വിപണി വില 73 രൂപയായി. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില. 

ഇന്നലെ സ്വർണവില വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വൻ ഇടിവാണ് ഉണ്ടായത്.  ഒരു പവൻ സ്വർണത്തിന്  560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. ഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണവില

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ