ഇത് ചെയ്യാതെ നിങ്ങൾക്ക് എസ്ബിഐ ഉപയോക്താക്കള്‍ക്ക് എടിഎമ്മിൽ നിന്ന് 10000 ത്തിന് മുകളില്‍ പണം കിട്ടില്ല

By Web TeamFirst Published Oct 4, 2022, 9:13 PM IST
Highlights

പുതിയ നിയമം അനുസരിച്ച് ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് ഒടിപി ഇല്ലാതെ പണം പിൻവലിക്കാനാവില്ല. 

ദില്ലി: പലതരത്തിലുള്ള പണം തട്ടിപ്പുകളാണ് ഇന്നത്തെ കാലത്ത് നടക്കുന്നത്. എടിഎമ്മുകൾ ഉപയോഗിക്കുന്നതിനിടയില്‍ ഇത്തരം വഞ്ചനകള്‍ നടക്കുന്നുണ്ട്. വലിയ തുകകള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ ഇത്തരം വഞ്ചനയിൽ നിന്ന് രക്ഷനേടാൻ എസ്ബിഐ ഇപ്പോൾ  എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എടിഎം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് ബാങ്ക് പുതിയ നിയമം പുറപ്പെടുവിച്ചിട്ടുള്ളത്.

പുതിയ നിയമം അനുസരിച്ച് ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് ഒടിപി ഇല്ലാതെ പണം പിൻവലിക്കാനാവില്ല. പണം പിൻവലിക്കുന്ന സമയത്ത്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഉപഭോക്താക്കൾക്ക് ഒടിപി ലഭിക്കും. ഒടിപി നൽകിയ ശേഷം ഒരാൾക്ക് പണം പിൻവലിക്കാം. 

എസ്ബിഐ എടിഎമ്മുകളിലെ ഇടപാടുകൾക്കായുള്ള ഞങ്ങളുടെ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരായ ഒരു മുന്‍കരുതലാണ്. തട്ടിപ്പില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതില്‍ എല്ലായ്പ്പോഴും  എസ്ബിഐ ജാഗരൂഗമാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്ന് എസ്ബിഐ ഉപഭോക്താക്കൾ അറിഞ്ഞിരിക്കണമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

10,000 രൂപയോ അതിൽ കൂടുതലോ പിൻവലിക്കുമ്പോൾ മാത്രമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. പിൻവലിക്കുമ്പോൾ, ഉപഭോക്താക്കൾ ഡെബിറ്റ് കാർഡ് പിന്നിനൊപ്പം ഒടിപി നൽകണം.

അറിയേണ്ട കാര്യങ്ങള്‍

- ഒറ്റ ഇടപാടിന് ഉപഭോക്താവിന് ലഭിക്കുന്ന നാലക്ക നമ്പറായിരിക്കും ഒടിപി.

- നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകിക്കഴിഞ്ഞാൽ, എടിഎം സ്ക്രീനിൽ റജിസ്ട്രര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ലഭിച്ച ഒടിപി നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.

tags
click me!