നികുതി റീഫണ്ട് വൈകുന്നുണ്ടോ? എങ്കില്‍ പലിശ ലഭിക്കാന്‍ അര്‍ഹതയുണ്ട്!

Published : Nov 22, 2025, 10:48 AM IST
ITR

Synopsis

സെപ്റ്റംബര്‍ 16 എന്ന സമയപരിധി കഴിഞ്ഞിട്ടും പലര്‍ക്കും റീഫണ്ട് ലഭിച്ചിട്ടില്ല. റീഫണ്ട് വൈകിയാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് പലിശ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന കാര്യം പലര്‍ക്കുമറിയില്ല.

ദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റീഫണ്ട് കിട്ടാതെ ദിവസവും ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സെപ്റ്റംബര്‍ 16 എന്ന സമയപരിധി കഴിഞ്ഞിട്ടും പലര്‍ക്കും റീഫണ്ട് ലഭിച്ചിട്ടില്ല. എന്നാല്‍, റീഫണ്ട് വൈകിയാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് പലിശ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന കാര്യം പലര്‍ക്കുമറിയില്ല.

റീഫണ്ട് വൈകാന്‍ കാരണം ഇതാണ്

ചില റിട്ടേണുകളില്‍ തെറ്റായ ക്ലെയിമുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാലാണ് റീഫണ്ട് നല്‍കുന്നത് വൈകുന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ രവി അഗര്‍വാള്‍ വ്യക്തമാക്കി.. വിവരങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോയ നികുതിദായകരെ, റിവൈസ് ചെയ്ത റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബാക്കിയുള്ള റീഫണ്ടുകള്‍ ഈ മാസം അവസാനത്തോടെയോ ഡിസംബറോടെയോ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഗര്‍വാള്‍ പറഞ്ഞു.

എത്ര പലിശ ലഭിക്കും?

  • റീഫണ്ട് ലഭിക്കുന്നതില്‍ നികുതി ദാതാവിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍, റീഫണ്ട് തുക കൂടാതെ അതിന് പലിശയും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
  • വൈകുന്ന റീഫണ്ടിന് പ്രതിമാസം 0.5% നിരക്കില്‍ (വര്‍ഷത്തില്‍ 6%) നികുതി വകുപ്പ് സാധാരണ പലിശ നല്‍കും. ഇത് സെക്ഷന്‍ 244എ പ്രകാരമാണ്.
  • സമയപരിധിക്കുള്ളില്‍ (സെപ്റ്റംബര്‍ 16) റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്ക് പലിശ കണക്കാക്കുന്നത് ഏപ്രില്‍ 1 മുതല്‍ റീഫണ്ട് ലഭിക്കുന്ന തീയതി വരെയായിരിക്കും.
  • സമയപരിധിക്ക് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്ക് പലിശ കണക്കാക്കുന്നത് റിട്ടേണ്‍ ഫയല്‍ ചെയ്ത തീയതി മുതല്‍ റീഫണ്ട് ലഭിക്കുന്ന തീയതി വരെയായിരിക്കും

PREV
Read more Articles on
click me!

Recommended Stories

പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?
ഗ്രാറ്റുവിറ്റിയില്‍ പറ്റിപ്പ് നടക്കില്ല; തടയിട്ട് പുതിയ തൊഴില്‍ നിയമം, മാറ്റങ്ങൾ അറിഞ്ഞിരിക്കണം