'ആര് വാങ്ങും ജെറ്റ് എയര്‍വേസ്' അനിശ്ചിതത്വം തുടരുന്നു; ഓഹരി വാങ്ങാനുളള അവസാന അവസരം ഇന്ന്

Published : May 10, 2019, 12:16 PM ISTUpdated : May 10, 2019, 12:31 PM IST
'ആര് വാങ്ങും ജെറ്റ് എയര്‍വേസ്' അനിശ്ചിതത്വം തുടരുന്നു; ഓഹരി വാങ്ങാനുളള അവസാന അവസരം ഇന്ന്

Synopsis

ഓഹരിവിൽപ്പനയ്ക്ക് നേതൃത്വം നൽകുന്ന കൺസോഷ്യം ഇവരെ അപേക്ഷപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തേ ഇത്തിഹാദ് എയർവേസ്, ഇൻഡിഗോ പാർട്ട്ണേഴ്സ്, എന്‍ഐഐഎഫ് എന്നീ കമ്പനികളെയാണ് അപേക്ഷപ്പട്ടികയിൽ ബാങ്ക് കണ്‍സോഷ്യം നേതൃത്വം നല്‍കുന്ന എസ്ബിഐ ഉൾപ്പെടുത്തിയിരുന്നത്. ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസവും കമ്പനിയുടെ സ്ഥാപകനും മുൻ ചെയർമാനും നരേഷ് ഗോയൽ ജീവനക്കാർക്ക് കത്തെഴുതിയിരുന്നു. 

മുംബൈ: തകർച്ചയിലേക്ക് കൂപ്പുകുത്തിയ ജെറ്റ് എയർവേസിന്റെ ഓഹരികൾ വാങ്ങാനുള്ള സമയം ഇന്ന് അവസാനിക്കും. ജെറ്റ് എയർവേസ്‌ ബാങ്കുകൾക്ക് നൽകാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് കമ്പനിയെ വില്‍ക്കാന്‍ തീരുമാനിച്ചത്. 

എന്നാല്‍, നിലവില്‍ സര്‍വീസ് അവസാനിപ്പിച്ച ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാൻ ഇതിലും ഉയര്‍ന്ന തുക ചെലവിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന മുതല്‍മുടക്ക് നടത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ജെറ്റിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഏറ്റെടുക്കാന്‍ സാധിക്കുകയൊള്ളൂ. 

ഫ്യൂച്ചർ ട്രെൻഡ് ഇൻവെസ്റ്റ്‌മെന്റ്, റെഡ്ക്ലിഫ് കാപ്പിറ്റൽ, ആദി പാർട്ണേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ ചേർന്ന സംഘം ജെറ്റിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ അറ്റ്‌മോസ്‌ഫ്യർ ഇന്റർകോണ്ടിനെന്റൽ എയർലൈൻസ് ഉടമയായ ജേസൺ അൺസ്വർത്ത് കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. 

എന്നാൽ, ഓഹരിവിൽപ്പനയ്ക്ക് നേതൃത്വം നൽകുന്ന കൺസോർഷ്യം ഇവരെ അപേക്ഷപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തേ ഇത്തിഹാദ് എയർവേസ്, ഇൻഡിഗോ പാർട്ട്ണേഴ്സ്, എന്‍ഐഐഎഫ് എന്നീ കമ്പനികളെയാണ് അപേക്ഷപ്പട്ടികയിൽ ബാങ്ക് കണ്‍സോഷ്യത്തിന് നേതൃത്വം നല്‍കുന്ന എസ്ബിഐ ഉൾപ്പെടുത്തിയിരുന്നത്. ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസവും കമ്പനിയുടെ സ്ഥാപകനും മുൻ ചെയർമാനും നരേഷ് ഗോയൽ ജീവനക്കാർക്ക് കത്തെഴുതിയിരുന്നു. 250 കോടി രൂപയുടെ അടിയന്തര സഹായവും ഗോയൽ വാഗ്ദാനം ചെയ്തിരുന്നു. ജെറ്റിന്റെ ഓഹരികൾ ആര് കൈവശപ്പെടുത്തും എന്നത് തന്നെയായിരിക്കും ഇനി ജെറ്റ് എയർവേസിന്റെ ഭാവി തീരുമാനിക്കുക.

PREV
click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ