രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസന്പന്ന പട്ടികയിൽ ഒന്നാമതെത്തി ജോയ് ആലൂക്കാസ്, ആസ്തി വിവരങ്ങൾ ഇങ്ങനെ...

Published : Oct 14, 2022, 08:16 PM ISTUpdated : Oct 14, 2022, 09:27 PM IST
രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസന്പന്ന പട്ടികയിൽ ഒന്നാമതെത്തി ജോയ് ആലൂക്കാസ്, ആസ്തി വിവരങ്ങൾ ഇങ്ങനെ...

Synopsis

ഫോബ്സിന്‍റെ രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസന്പന്ന പട്ടികയിൽ ഒന്നാമതെത്തി ജോയ് ആലൂക്കാസ്

ദില്ലി: ഫോബ്സിന്‍റെ രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസന്പന്ന പട്ടികയിൽ ഒന്നാമതെത്തി ജോയ് ആലൂക്കാസ്. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്‍റെ ആസ്തി. ഫോബ്സ് മാസികയുടെ ഇന്ത്യയിലെ അതിസന്പന്നരുടെ പട്ടികയിൽ 69-ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ അഞ്ച് മലയാളികൾ മാത്രമാണ് ഇടംപിടിച്ചത്. ഇതിൽ ജ്വല്ലറി രംഗത്ത് നിന്ന് ജോയ് ആലുക്കാസ് മാത്രമാണുള്ളത്.

അതേസമയം, ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിലെ ധനികനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. 540 കോടി ഡോളറിൻറെ ആസ്തിയാണ് യൂസഫലിക്കുള്ളത്.  പട്ടികയിലെ ഒന്നാമനായി എത്തിയത് ഗൗതം അദാനിയാണ്. ഫോര്‍ബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പതിനയ്യായിരം കോടിയാണ് അദാനിയുടെ ആസ്തി. 

ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം 15000 കോടി ഡോള‍ര്‍. ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്ഥി 8800 കോടി ഡോളറാണ്. രാധാകൃഷ്ണൻ ദാമാനി, സൈറസ് പൂനവാല, ശിവ് നാടാര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഇന്ത്യൻ കോടീശ്വരൻമാര്‍. ഇന്ത്യൻ കോടീശ്വരൻമാരുടെ പട്ടികയിൽ മുപ്പത്തിയഞ്ചാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിക്കുള്ളത്. 

Read more: 'ഓടിക്കോ, പലിശ കൂടി'; നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. ലുലു ഗ്രൂപ്പ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ എംഎ യൂസഫലിയുടെ ആസ്തിയിൽ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 

405 കോടി ഡോളറുമായി മുത്തൂറ്റ് കുടുംബവും 360 കോടി ഡോളറിൻറെ സമ്പത്തുമായി ബൈജു രവീന്ദ്രനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 310 കോടി ഡോളറാണ് മലയാളികളിൽ നാലാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിൻറെ ആസ്ഥി. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ നൂറു കോടീശ്വരൻമാരുടെ പട്ടികയിൽ പത്ത് മലയാളികൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ അത് അഞ്ചായി കുറഞ്ഞു.

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം